കാര്‍ കത്തിനശിച്ച നിലയില്‍/ ടിവി ദൃശ്യം 
Kerala

വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കത്തിനശിച്ച നിലയില്‍

പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് കസബ പൊലീസ് അന്വേഷണം ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കത്തിനശിച്ച നിലയില്‍. പാലക്കാട് ചന്ദ്രനഗറില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഭാരത് മാതാ സ്‌കൂളിന് പിന്‍വശത്തുള്ള ജ്യോതിനഗര്‍ എന്ന സ്ഥലത്തു താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് നശിപ്പിക്കപ്പെട്ടത്.

അവരുടെ സഹോദരന്‍ രാജേഷിന്റെയും സുഹൃത്തുക്കളുടേയും വാഹനമാണ് കത്തിനശിച്ചത്. രാജേഷും സുഹൃത്തുക്കളും വാഹനം ഇവിടെ പാര്‍ക്ക് ചെയ്തശേഷം കഴിഞ്ഞദിവസം പഴനിക്ക് പോയിരുന്നു. വിസ തട്ടിപ്പ് അടക്കമുള്ള കേസില്‍ പ്രതിയാണ് രാജേഷ്.

വിസ തട്ടിപ്പ് വഴി പണം നഷ്ടമായ ആരെങ്കിലുമാകാം വാഹനങ്ങള്‍ തീയിട്ടതെന്ന് സംശയിക്കുന്നതായി കസബ പൊലീസ് പറഞ്ഞു. പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി