കിരീടം ഉണ്ണി 
Kerala

കിരീടം ഉണ്ണിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസ്; പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവ്, വിധി 25 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം

കേസില്‍ പ്രതികള്‍ക്ക് രണ്ടു വര്‍ഷം വീതം തടവും 20 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് ചലച്ചിത്ര നിര്‍മാതാവ് കിരീടം ഉണ്ണിയില്‍ നിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ക്ക് രണ്ടു വര്‍ഷം വീതം തടവും 20 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.  എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 25 ലേറെ വര്‍ഷം നിയമപോരാട്ടം നടത്തിയതിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.

ജോസ് ബ്രദേഴ്‌സ് ആന്‍ഡ് ജോസഫ് വാളക്കുഴി കണ്‍സ്ട്രക്ഷന്‍സ് ഉടമകളായ രവിപുരം ആലപ്പാട്ട് ക്രോസ് റോഡില്‍ കളത്തിപ്പറമ്പില്‍ വീട്ടില്‍ കെ ജെ തോമസ്, കലൂര്‍ ഷേണായ് റോഡില്‍ വാളക്കുഴി വീട്ടില്‍ ഔസേപ്പച്ചന്‍ എന്ന ജോസഫ് വാളക്കുഴി എന്നിവരാണ് പ്രതികള്‍. പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക കെട്ടിവച്ചാല്‍ ആ തുക കിരീടം ഉണ്ണിക്ക് നഷ്ടപരിഹാരമായി നല്‍കാനും വിധിയില്‍ പറയുന്നു.


1996 മേയ് 30 ന് പ്രതികള്‍ എളംകുളം വില്ലേജില്‍ നിര്‍മിക്കുന്ന ഗീത് മിനി കാസില്‍ എന്ന ഫ്ളാറ്റ് സമുച്ചയത്തില്‍ 15.67 ലക്ഷം രൂപയ്ക്ക് മൂന്നു ബെഡ്റൂമുകളോടു കൂടിയ ഫ്ളാറ്റ് നല്‍കുന്നതിന് കിരീടം ഉണ്ണിയുമായി കരാറുണ്ടാക്കി പണം വാങ്ങിയ ശേഷം ഫ്ളാറ്റ് നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിം കാര്‍ഡ് 'നന്ദുലാലി'ന്റെ പേരില്‍, റിയാസും വീണയും പറഞ്ഞിട്ടെന്ന് മൊഴി, ഇന്റര്‍നെറ്റ് കോളിന് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; അന്വേഷണം കടുപ്പിച്ച് ഇഡി

ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന് യുഎസ് അംബാസഡര്‍; പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും; നെയിൽ കട്ടർ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

വീണ ഉപയോ​ഗിച്ച സിമ്മിന്റെ ഉടമയെ കണ്ടെത്തി, പാകിസ്ഥാനെ തകർത്ത് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചികിത്സിക്കാന്‍ പണമില്ല; അമ്മയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന് മകന്‍