'ഞാൻ മോയ്സ്ചറൈസർ ഉപയോ​ഗിക്കാറില്ല, ആയുർവേദത്തിലാണ് വിശ്വാസം'

നമ്മള്‍ ഇത് പരിഗണിക്കാതെ ഇവ മറയ്ക്കാന്‍ മോയ്‌സചറൈസറുകളും മറ്റ് സ്‌കിൻ കെയര്‍ ഉല്‍പ്പന്നങ്ങളും ഉപയോ​ഗിക്കും
Samyuktha Varma
Samyuktha VarmaInstagram
Updated on
2 min read

ല രോ​ഗങ്ങളും ​ഗുരുതരമാകുന്നത്, നമ്മൾ നമ്മുടെ ശരീരം നൽകുന്ന സൂചന ശ്രദ്ധിക്കാത്തതു മൂലമാണ്. ഞാൻ മോയ്ചറൈസർ പോലുള്ളതൊന്നും ഉപയോ​ഗിക്കാറില്ലെന്ന് നടി സംയുക്ത വർമ്മ പറഞ്ഞു. വെള്ളം ആവശ്യത്തിന് കുടിക്കാതെ ആകുമ്പോൾ അല്ലെങ്കിൽ തൈറോയ്ഡ് പ്രശ്നങ്ങൾ പോലുള്ള ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലോ ചർമം ഡ്രൈ ആകാം. ഇത് നമ്മൾ അറിയാതെ പോകുന്നു. ധന്യ വർമയുടെ ടോക് ഷോയിൽ സംസാരിക്കുകയായിരുന്നു സംയുക്ത വർമ.

'ഹോർമോൺ പ്രശ്നങ്ങൾ, അനാരോ​ഗ്യകരമായ ഭക്ഷണരീതിയൊക്കെയാകാം മുഖക്കുരുവിന്റെ കാരണങ്ങൾ. മാനസിക സമ്മർദവും ഉറക്കക്കുറവും മൂലം കണ്ണിന് താഴെ കറുപ്പ് വരാം. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിലും കണ്ണിത് താഴെ കറുപ്പ് വരാം. ഇതെല്ലാം ശരീരം നൽകുന്ന സൂചനകളാണ്. എന്നാല്‍ നമ്മള്‍ ഇത് പരിഗണിക്കാതെ ഇവ മറയ്ക്കാന്‍ മോയ്‌സചറൈസറുകളും മറ്റ് സ്‌കിൻ കെയര്‍ ഉല്‍പ്പന്നങ്ങളും ഉപയോ​ഗിക്കും'.

'ശരീരത്തിന് അതിന്റേതായ ഒരു ഇന്റലിജന്‍സ് ഉണ്ട്. അതിന് അറിയാം എന്ത് ചെയ്യണം എന്ത് ചെയ്യണ്ടായെന്ന്. നമ്മളായിട്ട് ഓവര്‍ ആയി ഒന്നും ചെയ്തു കൊടുക്കേണ്ട ആവശ്യമില്ല. അത് വ്യായാമമാണെങ്കിലും യോഗയാണെങ്കിലും അങ്ങനെ തന്നെ'- സംയുക്ത പറയുന്നു.

'മനസ്സും ശരീരവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതാണ്. മനസ്സ് പറഞ്ഞാൽ ശരീരം അനുസരിക്കണമെന്നതാണ് എന്റെ തിയറി. നമ്മുടെ ആമാശയത്തിൽ സദാസമയവും ജഠരാഗ്നി ഉണ്ടാകും. അതിത് ഏത് ഭക്ഷണത്തേയും ദഹിപ്പിക്കാനുള്ള ശേഷിയുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുൻപ് മനസ്സ് അത് ആമാശയത്തോട് പറയണം. അത് ശീലിക്കണം.'

'ചെറുപ്പക്കാർ പലരും ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരിശീലിക്കാറുണ്ട്. ഉപവസിക്കുന്നത് പതിവായാൽ ആമാശയത്തിലെ ജഠരാഗ്നി മന്ദ​ഗതിയിലാകും. അത് ദ​ഹനപ്രശ്നങ്ങൾ കൂട്ടുകയേ ഉള്ളൂ. മതപരമായി ഉപവാസങ്ങള്‍ എടുക്കുന്നവരുണ്ട്. വര്‍ഷത്തില്‍ ഒരു മാസം എടുക്കുന്ന റംസാന്‍ വ്രതം, അല്ലെങ്കിൽ ഏകാദശി വ്രതം അത്രമാത്രം മതി, അല്ലാതെ ഉപവാസം പതിവാക്കേണ്ടതില്ല. ശരീരത്തിന് ആവശ്യമായ പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ചു കൊണ്ടേയിരിക്കുക'-സംയുക്ത പറയുന്നു.

ആരോ​ഗ്യവും ആയുവേദവും

'ആയുർവേദത്തിൽ തനിക്ക് വിശ്വാസമാണന്ന് നടി സംയുക്ത. ഞാൻ ഒരിക്കലും അലോപ്പതിയെ കുറ്റപ്പെടുത്തുകയല്ല. എനിക്ക് നല്ല രണ്ട് ഡോക്ടർമാരെയാണ് കിട്ടിയത്. ​യോ​ഗ പ്രോക്ടീഷനർ കൂടിയായ ഡോ. അഖില വിനോദ് ആണ് എന്റെ ​ഗട്ട് ഹെൽത്ത് നോക്കുന്നത്. യാത്ര ചെയ്യുമ്പോൾ പല തരം ഭക്ഷണങ്ങള്‍ കഴിക്കാറുണ്ട്. അത് എന്റെ വയറിന് പ്രശ്‌നം ആകാറുണ്ട്. അതുപോലെ പല തരം യോഗാസനങ്ങളാണ് ഞാൻ ചെയ്യാറ്. അത് ചിലപ്പോൾ ശരീരത്തെ ചൂടാക്കും. എന്റെ ശരീരത്തിലെ ഹോർമോണുകളും മാറിക്കൊണ്ടിരിക്കല്ലേ. ഇതൊക്കെ പറഞ്ഞ മനസ്സിലാകുന്ന ഡോക്ടര്‍ ആയിരിക്കണം. അഖില അങ്ങനെയുള്ള ഒരു ഡോക്ടര്‍ ആണ്. അഖിലയ്ക്ക് യോഗ അറിയാം. ഭക്ഷണം എന്തൊക്കെ കഴിക്കണം, എന്തോക്കെ ഒഴിവാക്കണം എന്നൊക്കെ കൃത്യമായി നിർദേശിക്കാറുണ്ട്'- സംയുക്ത വർമ്മ പറഞ്ഞു.

പണ്ടൊക്കെ ആയുർവേദത്തെ പുച്ഛിക്കുമായിരുന്നു. മുഖക്കുരു വരുമ്പോൾ പല ഡോക്ടർമാരുടെ അടുത്തു പോയി പല ക്രിമുകൾ പുരട്ടും. ഇത് ചർമത്തിന്റെ കട്ടി കുറയ്ക്കും പിന്നീട് വെയിലത്ത് ഇറങ്ങുമ്പോൾ അതിനെക്കാൾ ശക്തമായ സ്കിൻ കെയർ ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കേണ്ടതായി വന്നു. അങ്ങനെ ഒരു നിവർത്തിയുമില്ലാതെയാണ് ആയുർവേദ ഡോക്ടർ ആയ ഡോ. കൃഷ്ണദാസിന്റെ അടുത്ത് ചെല്ലുന്നത്. അദ്ദേഹം കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരും. നമ്മുടെ ശരീരത്തിൽ ചൂടു കൂടുമ്പോൾ റാഷ് വരാം. അതുകൊണ്ട് തന്നെ നമ്മുടെ ശരീരപ്രകൃതം വളരെ പ്രധാനമാണെന്നും സംയുക്ത പറയുന്നു.

Samyuktha Varma
'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രശ്നങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'
Samyuktha Varma
'ഞാൻ മെഡിറ്റേഷൻ ചെയ്യാറില്ല, പഞ്ചസാര ഒഴിവാക്കിയുള്ള ഡയറ്റ് ആണ് ഇപ്പോൾ'
Samyuktha Varma
'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

Malayalam Actress Samyuktha Varma about Yoga

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com