Director Ranjith  
Kerala

കാരവന്‍ അതിക്രമം; രഞ്ജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തല്‍; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

ലൈംഗിക അതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും.

Author : Sujith

കൊച്ചി: ലൈംഗിക അതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യുമെന്നാണ് വിവരം. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു. കേസില്‍ രഞ്ജിത്തിനെതിരെ കൂടുതല്‍ തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ കാരവാനില്‍ വച്ച് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജയിലിലായിരുന്ന രഞ്ജിത്ത് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്.

കര്‍ശന ഉപാധികളോടെയാണ് രഞ്ജിത്തിന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കൊച്ചി ഡിസിപി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

The charge sheet against director Ranjith in the sexual assault case will be submitted today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം വെറും നമ്പര്‍ മാത്രം; കഴിവ് ഇല്ലാതാകുന്നില്ല; യോഗ ദിനത്തില്‍ പ്രധാനമന്ത്രി

ലങ്കന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് വൈഭവ്; 11 പന്തില്‍ അര്‍ധസെഞ്ച്വറി! പുതിയ റെക്കോര്‍ഡ്

കടലില്‍ കരുത്തുകൂട്ടി ഇന്ത്യ, മൂന്ന് തദ്ദേശീയ യുദ്ധക്കപ്പലുകള്‍ നാവികസേനയുടെ ഭാഗം; അറിയാം സംശോധക്, അഗ്രേ, ദുനഗിരി- വിഡിയോ

കോൺഗ്രസിൽ വീണ്ടും 'തരൂർ പോര്'; മോദി-ട്രംപ് കൂടിക്കാഴ്ചയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ പവൻ ഖേരയുടെ പരിഹാസം

'വാരാണസി വെറും ഒരു ന​ഗരം മാത്രമല്ല; ധ്യാനിക്കുന്നത് പോലെയായിരുന്നു ആ അനുഭവം'