അമ്മയും കാമുകനും ചേര്‍ന്നു 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ഫയല്‍
Kerala

അമ്മയും കാമുകനും ചേര്‍ന്നു 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; ജഡം ഉപേക്ഷിച്ചത് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍

യുവതി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അമ്മയും കാമുകനും ചേര്‍ന്നു 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. മലപ്പുറം തിരൂരിലാണു സംഭവം. തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ ജയസൂര്യന്‍, ശ്രീപ്രിയ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുന്‍പാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം.

യുവതി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്ന് മാസം മുന്‍പ് കുഞ്ഞിനെ കൊന്നതാണെന്ന് അമ്മ ശ്രീപ്രിയ പൊലീസില്‍ മൊഴി നല്‍കി. ജയസൂര്യനും അച്ഛനും ചേര്‍ന്നാണ് കുഞ്ഞിനെ കൊന്നതെന്നും മൃതദേഹം ട്രെയിനില്‍ കൊണ്ടുപോയി തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. യുവതിയുമായി പൊലീസ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചു.

കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചെന്ന് കുറ്റകൃത്യം പൊലീസിനെ അറിയിച്ച ബന്ധുവായ വിജയ പറഞ്ഞു. അമ്മയെ പൂട്ടിയിട്ട ശേഷമായിരുന്നു കുഞ്ഞിനെ മര്‍ദിച്ചത് പൈപ്പ് ഉപയോഗിച്ച് അടിച്ചെന്നും വിജയ പറഞ്ഞു. അതേസമയം കൊലപാതകത്തില്‍ യുവതിയുടെ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ