Pinarayi Vijayan 
Kerala

ചിലര്‍ സ്ഥാനാര്‍ത്ഥികളാകും, ചിലര്‍ ആയേക്കില്ല; ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം: മുഖ്യമന്ത്രി

എംഎല്‍എമാര്‍ മണ്ഡലത്തില്‍ കൂടുതല്‍ സജീവമാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ സജീവമാകണം. നിങ്ങളിൽ ചിലര്‍ മത്സരിച്ചേക്കാം, ചിലര്‍ സ്ഥാനാര്‍ത്ഥികളായേക്കില്ല. അതൊന്നും നോക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് എംഎല്‍എമാര്‍ക്ക് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്.

നിയമസഭ സമ്മേളനത്തിന്റെ ഭാഗമായാണ് രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാധ്യമങ്ങളില്‍ പല പേരുകളും സ്ഥാനാര്‍ത്ഥികളുടേതായി വരുന്നുണ്ട്. അതില്‍ ചിലര്‍ സ്ഥാനാര്‍ത്ഥികളാകും. ചിലര്‍ മത്സരിച്ചേക്കില്ല. അതൊക്കെ പാര്‍ട്ടികള്‍ തീരുമാനിക്കും. എന്നാല്‍ അതൊന്നും നോക്കാതെ എംഎല്‍എമാര്‍ മണ്ഡലത്തില്‍ കൂടുതല്‍ സജീവമാകാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

നിയമസഭയ്ക്ക് അകത്തും മണ്ഡലത്തിലും സജീവമാകുകയും, പാര്‍ട്ടിയേയും മുന്നണിയേയും വീണ്ടും അധികാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിക്കുകയും വേണം. ജനങ്ങളുടെ കയ്യടി നേടുന്ന തരത്തില്‍ എംഎല്‍എമാര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തന നിരതരാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നേരത്തെ മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി 'മിഷന്‍ 110' എന്ന പേരില്‍ പ്രസന്റേഷന്‍ മുന്നോട്ടു വെച്ചിരുന്നു.

CM Pinarayi Vijayan says the next days are crucial. MLAs should be more active in their constituencies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ധസത്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു, അര്‍ധരാത്രി അതേ പ്രസംഗം തിരിച്ചയച്ചു; നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ ലോക്ഭവന്‍

അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയക്രമം അറിയാം; രണ്ട് ട്രെയിനുകള്‍ കോട്ടയം വഴി; മോദി ഉദ്ഘാടനം ചെയ്യും

'സുകുമാരന്‍ നായരെ വിളിച്ചത് ക്ഷേത്രത്തിന്റെ ആവശ്യത്തിന്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിയുടേത് രാഷ്ട്രീയ ഇടപെടല്‍'

റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്‌സില്‍ വന്‍ കവര്‍ച്ച; നിരീക്ഷണ മേഖലയില്‍ നിന്ന് കവര്‍ന്നത് 73 പവന്‍

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലേക്ക്; അഞ്ച് ടി20 മത്സരങ്ങൾ കളിക്കും

SCROLL FOR NEXT