പ്രതീകാത്മക ചിത്രം   ഫയല്‍
Kerala

മരുന്നിന്റെ കുറിപ്പടിയില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞു; കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി യുവതിയുടെ മൃതദേഹം കണ്ടെത്തി

ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിനി ഷീബ ജോയി ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കരുവന്നൂര്‍ പുഴയില്‍ ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിനി ഷീബ ജോയി ആണ് മരിച്ചത്. പാലത്തിലൂടെ നടന്നുവന്ന സ്ത്രീ പുഴയിലേക്ക് ചാടുന്നത് അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രക്കാരനാണു കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.

മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. രാവിലെ 11.30ഓടെയാണ് യുവതി പുഴയിലേക്ക് ചാടിയത്. ചാടുന്നതിനു മുന്‍പ് ബാഗും ഫോണും ഷാളും ചെരിപ്പും പാലത്തിന്റെ കൈവരിയോടു ചേര്‍ന്ന് മാറ്റിവച്ചിരുന്നു. ബാഗില്‍ നിന്നും കിട്ടിയ മരുന്നിന്റെ കുറിപ്പടിയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൈവരിയില്‍ നിന്ന് കരുവന്നൂര്‍ പുഴയിലേക്കു ചാടുകയായിരുന്നു. ഇതുകണ്ട ബൈക്ക് യാത്രികന്‍ നാട്ടുകാരെ വിവരം അറിയിച്ച് തിരച്ചില്‍ നടത്തി. പിന്നീട് സ്‌കൂബ ഡൈവര്‍മാരും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. വൈകിട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷീബയുടെ ഭര്‍ത്താവും സ്ഥലത്ത് എത്തി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അവിട്ടത്തൂരിലാണു ഷീബ താമസിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ