സുചിത്ര /ഫയല്‍ ചിത്രം 
Kerala

10 ലക്ഷം ചോദിച്ച് മാനസിക പീഡനം ; ആലപ്പുഴയിലെ 19 കാരിയുടെ മരണവും സ്ത്രീധന പീഡനം മൂലമെന്ന് പൊലീസ്

ആത്മഹത്യയിലേക്ക് നയിച്ചത് 10 ലക്ഷം രൂപ ചോദിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ നടത്തിയ മാനസിക പീഡനം ആണെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ആലപ്പുഴ വള്ളിക്കുന്നത്ത് 19 കാരിയായ നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് സ്ത്രീധന പീഡനം മൂലമെന്ന് പൊലീസ്. ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. 

ആത്മഹത്യയിലേക്ക് നയിച്ചത് 10 ലക്ഷം രൂപ ചോദിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ നടത്തിയ മാനസിക പീഡനം ആണെന്ന് പൊലീസ് അറിയിച്ചു.  വള്ളികുന്നം ആറാം വാർഡിൽ ലക്ഷ്‌മി ഭവനിൽ സൈനികനായ വിഷ്‌ണുവിന്റെ ഭാര്യ സുചിത്ര ആണ് മരിച്ചത്. ജൂൺ 22 ന് വീട്ടിലെ  കിടപ്പുമുറിയിലാണ് സുചിത്രയെ മരിച്ച നിലയിൽ കണ്ടത്. വിഷ്ണുവിന്റെ അമ്മയും അച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. 

മൂന്നു മാസം മുമ്പാണ്‌ വിഷ്ണുവും സുചിത്രയും വാഹിതരായത്‌. കൃഷ്ണപുരം കൊച്ചുമുറി സുനിൽ ഭവനത്തിൽ സുനിൽ -സുനിത ദമ്പതിമാരുടെ മകളാണ് സുചിത്ര. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം സൈനികനായ വിഷ്ണു ജോലി സ്ഥലമായ ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍