നസ്‌റീന്‍ ടെലിവിഷൻ ദൃശ്യം
Kerala

മലപ്പുറത്തെ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ദുരൂഹത; പിതാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍, പരാതി

ഫായിസിന്റെ മകള്‍ നസ്‌റീന്‍ ഇന്നലെയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ദുരുഹത. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ചു കൊന്നതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഫായിസിനെതിരെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഫായിസിന്റെ മകള്‍ നസ്‌റീന്‍ ഇന്നലെയാണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് പറഞ്ഞാണ് പിതാവ് ഫായിസ് കുട്ടിയെ വണ്ടൂരിലെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ കുട്ടിയെ പിതാവ് ഫായിസ് പതിവായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയെ അലമാരയിലേക്ക് ഉന്തിയിട്ടും കട്ടിലിലേക്ക് എറിഞ്ഞുമൊക്കെയാണ് കൊലപ്പെടുത്തിയതെന്നാണ് കുട്ടിയുടെ അമ്മൂമ്മ റംലത്ത് പറഞ്ഞു.

കുട്ടിയുടെ ശരീരത്തില്‍ പാടുകളുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കുട്ടിയുടെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കുടുംബ പ്രശ്‌നം ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. കാളികാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണത്തില്‍ കൂടുതല്‍ വ്യക്തത വരൂവെന്ന് പൊലീസ് സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി