പട്ടിയെ റോഡിലൂടെ കെട്ടിവലിക്കുന്നു / ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

'കണ്ണില്ലാത്ത ക്രൂരത', നായയെ കാറില്‍ കെട്ടിവലിച്ച് കിലോമീറ്ററുകളോളം; വീണിട്ടും വലിച്ചിഴച്ചു, ഹൃദയഭേദകമായ വീഡിയോ 

പട്ടാപ്പകല്‍ അരകിലോമീറ്റര്‍ ദൂരമാണ് പട്ടിയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത. പട്ടാപ്പകല്‍ അരകിലോമീറ്റര്‍ ദൂരമാണ് പട്ടിയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്. ഓട്ടത്തിനിടയില്‍ അവശയായ പട്ടി റോഡില്‍ വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.

എറണാകുളം നെടുമ്പാശേരി ചാലാക്കയിലാണ് സംഭവം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബൈക്കില്‍ ഈസമയം കടന്നുപോയ 21കാരനായ ചെറുപ്പക്കാരനാണ് വീഡിയോ പകര്‍ത്തിയത്. കാര്‍ നിര്‍ത്താന്‍ യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ടാക്‌സി ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. ആദ്യം ചെറുപ്പക്കാരനോട് കയര്‍ത്ത കാറുടമ പിന്നീട് പട്ടിയെ അവിടെ തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. എന്തിനാണ് ഇക്കാര്യത്തില്‍ ഇടപെടുന്നത് എന്ന് ചോദിച്ചായിരുന്നു കാറുടമ കയര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഏകദേശം 500 മീറ്റര്‍ ദൂരം പട്ടിയെ കെട്ടി വലിച്ചതായാണ്് വീഡിയോ വ്യക്തമാക്കുന്നത്. ആദ്യം കാറിനൊപ്പം ഓടി തുടങ്ങിയ നായ കുറച്ചുദൂരം കഴിഞ്ഞ് അവശനായി റോഡില്‍ വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീണ ശേഷവും നായയെ വലിച്ചിഴച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി