Aljo's house 
Kerala

ഇതുവരെ കണ്ടെത്തിയത് അഞ്ചു ശംഖുവരയന്‍ പാമ്പുകളെ; മരിച്ച അല്‍ജോയുടെ വീടിന്റെ തറ പൊളിച്ച് പരിശോധിക്കുന്നു

വീടിന്റെ ശുചിമുറിയുടെ പൈപ്പിന്റെ ഭാഗത്താണ് പൊളിച്ച് പരിശോധന നടത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുന്നു. ഉറക്കത്തില്‍ പാമ്പുകടിയേറ്റു മരിച്ച കാവുങ്ങല്‍ അല്‍ജോയുടെ വീട്ടിലാണ് പരിശോധന. തുടര്‍ച്ചയായി പാമ്പുകളെ കാണുന്ന സാഹചര്യത്തിലാണ് നടപടി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌നേക്ക് റെസ്‌ക്യൂവര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന.

വീടിന്റെ ശുചിമുറിയുടെ പൈപ്പിന്റെ ഭാഗത്താണ് പൊളിച്ച് പരിശോധന നടത്തുന്നത്. അതുവഴിയാണ് പാമ്പ് അകത്തു കടക്കുന്നതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ആ ഭാഗം പൊളിക്കുന്നത്. ഇന്നലെയും രണ്ടു പാമ്പുകളെ വീടിനുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നു. ശുചിമുറിയില്‍ നിന്നും മുറിക്കുള്ളില്‍ നിന്നുമാണ് രണ്ടു പാമ്പുകളെ കണ്ടത്.

ഇതോടെ അഞ്ചു തവണയാണ് വീട്ടില്‍ നിന്നും ശംഖുവരയന്‍ പാമ്പുകളെ ലഭിക്കുന്നത്. നാലെണ്ണത്തെ വീടിന് അകത്തു നിന്നും ഒരെണ്ണത്തെ വീടിന് പുറത്തു നിന്നുമാണ് പാമ്പുകളെ പിടികൂടിയത്. പാമ്പുകടിയേറ്റ് കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അല്‍ജോയുടെ സഹോദരന്‍ അനോഷിന്റെ (10) നില കൂടുതല്‍ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

A part of the floor of the house of Aljo, who died of a snakebite in Thrissur, is being dismantled for inspection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ മൊബൈൽ യൂണിറ്റ്, പരിശോധന ഫലം നാളെ മുതൽ, മുണ്ടത്തിക്കോട് ദുരന്തഭൂമിയിൽ ഇന്നും തിരച്ചിൽ തുടരും

ഫ്രിഡ്ജില്‍ വെച്ചാൽ ചീര വിഷമാകുമോ?

2 ടീമിലേയും ഒരു ബാറ്ററും 40 പോലും കടക്കാത്ത പിച്ചിൽ കിടിലൻ സെഞ്ച്വറി; സഞ്ജുവിനെ കെട്ടിപ്പിടിച്ച് സൂര്യ; അഭിനന്ദിച്ച് ഹർദികും ബുംറയും (വിഡിയോ)

കൊടിക്കുന്നിലിനെ മുഖ്യമന്ത്രിയാക്കണം; എന്താണ് അയോഗ്യതയെന്ന് ടിപി സെൻകുമാർ

യുദ്ധം 3 കോടി ജനങ്ങളെ പട്ടിണിയിലാക്കും, ഇന്ത്യയിലും ഭക്ഷ്യക്ഷാമം രൂക്ഷമാകും; നിസ്സഹായരെന്ന് ഐക്യരാഷ്ട്രസഭ

SCROLL FOR NEXT