'എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

വെള്ളാപ്പള്ളി നടേശന്റെ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചപറ്റിയിട്ടുണ്ട്
P Rajeev
പി രാജീവ്ഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുദ്രാവാക്യം പാളിയെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ പി രാജീവ്. പ്രചാരണത്തില്‍ പാര്‍ട്ടി ഉയര്‍ത്തിയ 'എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കി. ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചതെന്നും പി രാജീവ് പറഞ്ഞു.

P Rajeev
'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പി രാജീവിന്റെ തുറന്നുപറച്ചില്‍. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കൊണ്ട് വലിയ പ്രശ്‌നങ്ങളില്ലാതെ മറികടക്കും എന്നാണ് പാര്‍ട്ടി കരുതിയത്. വര്‍ഗ്ഗ ബഹുജന സംഘടനകള്‍ സ്വതന്ത്രപരമായിരിക്കണം എന്നത് രേഖകളില്‍ മാത്രം വിശ്രമിക്കുകയാണെന്നും പി രാജീവ് പറഞ്ഞു.

ഇന്നലകളുടെ തനിയാവര്‍ത്തനങ്ങള്‍ക്കൊണ്ട് ഇന്നത്തെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. അതിന് പുതിയ സമരമുറകള്‍ ആവശ്യമാണ്. ഇന്നിനെ മനസ്സിലാക്കണം. അതിന് പറ്റുന്ന രൂപങ്ങള്‍ ആവിഷ്‌കരിക്കണം. ഇന്നിന് പറ്റുന്ന പാര്‍ട്ടിയായി മാറണം. എങ്കില്‍ മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാന്‍ കഴിയൂവെന്നും രാജീവ് പറഞ്ഞു.

P Rajeev
സന്ദീപ് നായരല്ല, നായിക്; ബംഗാളില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല; അഞ്ച് പേര്‍ അറസ്റ്റില്‍

വെള്ളാപ്പള്ളി നടേശന്റെ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചപറ്റിയിട്ടുണ്ട് എന്ന് നേരത്തെ തന്നെ വിലയിരുത്തിയിട്ടുണ്ട്. നേരത്തെ തന്നെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതായിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നടപടിയെടുത്ത് പോകണമായിരുന്നു പാര്‍ട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങള്‍ അല്ല നോക്കേണ്ടിയിരുന്നത്. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ എങ്ങനെ ഇടപെടണമെന്ന് ധാരണയുണ്ടാക്കേണ്ടതുണ്ടെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

Summary

CPM leader and former minister P Rajeev said that the LDF's slogan in the assembly elections failed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com