'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

ഈ ടിക്കറ്റുകള്‍ നറുക്കിട്ട് സമ്മാനം നല്‍കുന്ന പദ്ധതി ആലോചിക്കുകയാണ് ഗതാഗത വകുപ്പ്.
ksrtc bus
ksrtc busai image
Updated on
1 min read

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്രയ്ക്ക് ലഭിക്കുന്ന 'സീറോ' ടിക്കറ്റ് കളയാതെ വെച്ചാല്‍ കാര്യമുണ്ട്. കൂട്ടിവെച്ച ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് സമ്മാനം നല്‍കും. ഈ ടിക്കറ്റുകള്‍ നറുക്കിട്ട് സമ്മാനം നല്‍കുന്ന പദ്ധതി ആലോചിക്കുകയാണ് ഗതാഗത വകുപ്പ്.

ksrtc bus
സന്ദീപ് നായരല്ല, നായിക്; ബംഗാളില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല; അഞ്ച് പേര്‍ അറസ്റ്റില്‍

ഇന്നലെ 'പ്രിയദര്‍ശിനി' സൗജന്യ യാത്ര ഉദ്ഘാടന വേളയില്‍ ടിക്കറ്റുകള്‍ കളയരുത് എന്ന് മന്ത്രി സി പി ജോണ്‍ പറഞ്ഞിരുന്നു. ടിക്കറ്റ് മെഷീനിലെ പേപ്പര്‍ റോളടക്കം ഒരു ടിക്കറ്റിന് ചെലവ് വരുന്നത് 13 പൈസയാണ്. ഇത് പരിഹരിക്കുന്നതോടൊപ്പം കെഎസ്ആര്‍ടിസിക്ക് നല്ലൊരു വരുമാനം കൂടി ലഭിക്കാന്‍ ടിക്കറ്റിന് പിന്നില്‍ പരസ്യം പതിക്കും. ഈ പരസ്യദാതാവു തന്നെ സമ്മാനവും സ്‌പോണ്‍സര്‍ ചെയ്യുന്ന തരത്തിലാണ് ആലോചന.

ksrtc bus
എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

ടിക്കറ്റ് സ്ത്രീകള്‍ സൂക്ഷിച്ചു വയ്ക്കുന്നതിലൂടെ പരസ്യം വീടുകളിലേക്കു കൂടി എത്തിക്കാനാണ് ആലോചന. ഇത് പരസ്യദാതാവിനും നേട്ടമാകും. പരസ്യം ടിക്കറ്റുകളില്‍ അച്ചടിക്കുന്നതിനായി കെഎസ്ആര്‍ടിസി ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും.

Summary

KSRTC Considers Giving Prizes for Keeping Zero-Fare Tickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Tatkal Ticket Booking change From August 1
big ticket
ksrtc
Train
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com