മുഖ്യമന്ത്രിയും ഗവര്‍ണറും / ട്വിറ്റര്‍ 
Kerala

കോടതിയില്‍ പോയാല്‍ സ്ഥിതി വഷളാകും; ഗവര്‍ണറെ തല്‍ക്കാലം പിണക്കേണ്ടെന്ന് സര്‍ക്കാര്‍

ഗവര്‍ണര്‍ക്കെതിരെ തുറന്ന യുദ്ധം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബില്ലുകളില്‍ ഒപ്പിടാത്ത നടപടിയില്‍ ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഗവര്‍ണറെ കൂടുതല്‍ പിണക്കേണ്ടെന്നാണ് ധാരണ. തുടര്‍നടപടികള്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം മതി. ഗവര്‍ണര്‍ക്കെതിരെ തുറന്ന യുദ്ധം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. 

ഗവര്‍ണര്‍ക്കെതിരെ കോടതിയില്‍ പോകുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. കോടതിയെ സമീപിക്കുന്നതിന് അനുകൂലമായ നിയമോപദേശവും ലഭിച്ചിരുന്നു. കോടതിയെ സമീപിച്ചാല്‍ സ്ഥിതി വഷളാകുമെന്നും, പിന്നീട് ഗവര്‍ണറുമായി ആശയവിനിമയം പൂര്‍ണമായും ബുദ്ധിമുട്ടിലാകുമെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 

ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, നിയമമന്ത്രി പി രാജീവുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. ലോകായുക്ത ബില്‍, സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നിക്കം ചെയ്യുന്നത് അടക്കമുള്ള ബില്ലുകള്‍ നിയമസഭ പാസ്സാക്കിയെങ്കിലും, ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് രാജ്ഭവനില്‍ മാസങ്ങളായി കിടക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി വീണാ ജോര്‍ജ് വിശ്രമത്തില്‍; മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ; പാകിസ്ഥാന് ആശ്വാസം,നാളെ നിർണായക പോരാട്ടം

കോണ്‍ഗ്രസിനെ പിരിച്ചു വിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു, രാഹുല്‍ അത് നടപ്പാക്കും; പരിഹസിച്ച് കങ്കണ

ആദ്യം മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചു; ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി 15 കാരനെ പീഡിപ്പിച്ചു

പ്രധാനമന്ത്രിയെ വിവാഹവിരുന്നിന് ക്ഷണിച്ച് വിജയ് ദേവരകൊണ്ടയും രശ്മികയും, അമിത് ഷായ്ക്ക് ഗണപതി സമ്മാനം

SCROLL FOR NEXT