ആയിഷ സുല്‍ത്താന /ഫയല്‍ ചിത്രം 
Kerala

രാജ്യദ്രോഹക്കേസ് റദ്ദാക്കണം, ആയിഷ സുൽത്താനയുടെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

സർക്കാരിനെതിരായ വിമർശനങ്ങളിൽ  രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായികയും സാമൂഹിക പ്രവർത്തകയുമായ ആയിഷ സുൽത്താന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പൊലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറും കേസിന്മേലുള്ള തുടർ നടപടികളും റദ്ദാക്കണമെന്നാണ് ആയിഷ ഹർജിയിൽ ആവശ്യപ്പെടുന്നത്.

സർക്കാരിനെതിരായ വിമർശനങ്ങളിൽ  രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണ്. തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ  കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനിൽക്കില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നുണ്ട്. 

ചാനൽ ചർച്ചയ്ക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രൊഫുൽ പട്ടേലിനെ ബയോ വെപ്പൺ എന്ന് വിളിച്ചതാണ് കേസിന് കാരണമായത്. കോവിഡ് കൂടിയത് അഡ്മിനിസ്ട്രേറ്ററുടെ അലംഭവം കാരണം ആണെന്ന് സൂചിപ്പിക്കാൻ ആണ് ബയോ വെപ്പൻ പരാമർശം നടത്തിയതെന്നാണ് ആയിഷ പറയുന്നത്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് കേസ് എടുത്തതെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് അശോക് മേനോന്റെ സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും.കേസിൽ അയിഷ സുൽത്താനയ്ക്ക്  ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT