സ്വകാര്യവത്കരണമാണ് ഇതിനുള്ള പരിഹാരമെന്നുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് കെഎസ്ഇബി ഫയല്‍
Kerala

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി നിരക്ക് കേരളത്തിലോ? ഉത്തരം നല്‍കി കെഎസ്ഇബി

കേരളത്തിലെയും ഗുജറാത്തിലേയും വൈദ്യുതി ബില്ലുകള്‍ താരതമ്യം ചെയ്തുകൊണ്ട് ആയിരത്തിലേറെ രൂപയുടെ വ്യത്യാസമുണ്ടെന്ന് കെഎസ്ഇബി പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന പ്രചാരണം നവമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് തെറ്റാണെന്നും തെളിവ് സഹിതം വിശദീകരിച്ച് കെഎസ്ഇബി. ഇതിന് പരിഹാരം സ്വകാര്യ വല്‍ക്കരണമാണെന്ന് വാദിക്കുന്നതും വസ്തുതാ വിരുദ്ധമാണെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരളത്തിലെയും ഗുജറാത്തിലേയും വൈദ്യുതി ബില്ലുകള്‍ താരതമ്യം ചെയ്തുകൊണ്ട് ആയിരത്തിലേറെ രൂപയുടെ വ്യത്യാസമുണ്ടെന്ന് കെഎസ്ഇബി പറയുന്നത്.

കെഎസ്ഇബി പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പ്

കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന പ്രചാരണം നവമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്നതായി കാണുന്നുണ്ട്. സ്വകാര്യവത്കരണമാണ് ഇതിനുള്ള പരിഹാരമെന്നും അവര്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. തികച്ചും വസ്തുതാവിരുദ്ധമായ പ്രചാരണമാണിത്. ഉദാഹരണത്തിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് വൈദ്യുതി ബില്ലുകള്‍ പരിശോധിക്കാം.

1. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ വൈദ്യുതി വിതരണം ചെയ്യുന്നത് ടൊറെന്റ് പവര്‍ എന്ന സ്വകാര്യ കമ്പനിയാണ്. ഒരു സിംഗിള്‍ ഫേസ് ഗാര്‍ഹിക ഉപഭോക്താവിന്റെ ദ്വൈമാസ ബില്ലാണ് ചിത്രത്തില്‍ കാണുന്നത്.

492 യൂണിറ്റ് ഉപയോഗത്തിന് അടയ്‌ക്കേണ്ട തുക 4380 രൂപ.

അതേ ഉപയോഗത്തിന് കേരളത്തില്‍ നല്‍കേണ്ട തുക കെ എസ് ഇ ബി വെബ്‌സൈറ്റിലെ ബില്‍ കാല്‍ക്കുലേറ്ററില്‍ കണക്കാക്കിയതാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്.

ബില്‍ തുക : 3326 രൂപ.

ബില്ലിലെ വ്യത്യാസം : 1054 രൂപ.

ആയിരത്തിലേറെ രൂപ കേരളത്തെക്കാള്‍ കൂടുതലാണ് ഗുജറാത്തില്‍ എന്ന് വ്യക്തം.

കെഎസ്ഇബി പങ്കുവെച്ച ബില്ലുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

2. മറ്റൊരുദാഹരണം നോക്കാം. മുംബൈ നഗരത്തില്‍ അദാനി പവര്‍ ആണ് വൈദ്യുതി വിതരണം നിര്‍വ്വഹിക്കുന്നത്. അദാനി പവര്‍ ഒരു സിംഗിള്‍ ഫേസ് ഗാര്‍ഹിക ഉപഭോക്താവിന് നല്‍കിയ പ്രതിമാസ ബില്ലാണ് ചിത്രത്തിലുള്ളളത്.

ഉപയോഗം : 537 യൂണിറ്റ്. ബില്‍ തുക : 5880 രൂപ

അതേ ഉപയോഗത്തിന് കേരളത്തില്‍ നല്‍കേണ്ട തുക : 5567 രൂപ.

കേരളത്തിലെ ലാഭം : 313 രൂപ

രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, സിക്കിം, മേഘാലയ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ കേരളത്തെക്കാള്‍ ഉയര്‍ന്ന വൈദ്യുതി നിരക്കാണ് നിലവിലുള്ളത് എന്നതാണ് വസ്തുത.

വാല്‍ക്കഷണം : ഗുജറാത്തില്‍ ടൊറെന്റ് പവര്‍ നല്‍കിയ ബില്ലില്‍ സൂക്ഷിച്ചു നോക്കിയാല്‍ എജജജഅ രവമൃഴല െഎന്ന പേരില്‍ 1800+ രൂപ ഈടാക്കിയതായി കാണാം. എജജജഅ എന്നാല്‍ 'എൗലഹ മിറ ജീംലൃ ജൗൃരവമലെ ജൃശരല അറഷൗേൊലി,േ'. ഇന്ധനച്ചെലവിലും ഉത്പാദനച്ചെലവിലും വരുന്ന വര്‍ദ്ധനയ്ക്കനുസൃതമായി അതതു സമയത്ത് വൈദ്യുതി വാങ്ങല്‍ച്ചെലവില്‍ ഉണ്ടാവുന്ന വ്യത്യാസം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെ കണക്കാണ് അത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ

ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?