പ്രതീകാത്മക ചിത്രം 
Kerala

കളിക്കാന്‍ പോയ മകന്‍ തിരികെയെത്തിയപ്പോള്‍ അച്ഛനും അമ്മയും മരിച്ച നിലയില്‍; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കതക് തുറക്കാതിരുന്നതിനെ തുടര്‍ന്ന് പിന്നിലെത്തി അടുക്കളവാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് മഞ്ജുള നിലത്തു കിടക്കുന്ന നിലയിലും സുനില്‍കുമാര്‍ തൂങ്ങിയ നിലയിലും കണ്ടത് 

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അമയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തൂര്‍പറമ്പില്‍ സുനില്‍കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8ന് ആണ് സംഭവമെന്ന് കരുതുന്നു. കളിക്കാന്‍ പോയ മകന്‍ ദേവാനന്ദ് വീട്ടില്‍ എത്തിയപ്പോഴാണു് സംഭവം അറിയുന്നത്.

കതക് തുറക്കാതിരുന്നതിനെ തുടര്‍ന്ന് പിന്നിലെത്തി അടുക്കളവാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് മഞ്ജുള നിലത്തു കിടക്കുന്ന നിലയിലും സുനില്‍കുമാര്‍ തൂങ്ങിയ നിലയിലും കണ്ടത്. ദേവാനന്ദ് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. 

ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. കഴുത്തില്‍ പാട് കണ്ടെത്തിയിരുന്നു. 

കൊലപാതക കാരണം വ്യക്തമല്ല. സുനില്‍കുമാര്‍ തടിപ്പണിക്കാരനും മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്. മകള്‍: അക്ഷര.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT