ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്കെത്തുന്നു/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌ 
Kerala

ഗൂഢാലോചന നടന്നെന്ന് ഒരു പ്രതി സമ്മതിച്ചു?; ചോദ്യം ചെയ്യല്‍ ഇന്നും തുടരും; ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും; ദിലീപിന് നിര്‍ണായകം

അന്വേഷണ സംഘത്തിന്റെ കൈവശമുള്ള നിർണായക തെളിവുകൾ നേരിൽ കാണിച്ചുള്ള ചോദ്യംചെയ്യൽ ഇന്നു നടക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇന്നലെ 11 മണിക്കൂര്‍ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു.  കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രതികളിലൊരാള്‍ ഭാഗികമായി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, സുഹൃത്തു ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നത്. ഇവരിൽ ആരാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിവച്ചതെന്ന വിവരം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായും നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വീട്ടിൽവച്ചു കൈപ്പറ്റിയതായുമുള്ള ആരോപണങ്ങൾ ദിലീച് ചോദ്യം ചെയ്യലിൽ ആവർത്തിച്ച് നിഷേധിച്ചതായാണ് വിവരം.  പലപ്പോഴായി നൽകിയ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോൾ ദിലീപ് നിഷേധാത്മക നിലപാട് സ്വീകരിച്ചതായും സൂചനയുണ്ട്. സുരാജ്, ബൈജു, അപ്പു എന്നിവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത ശേഷമാണ് പുറത്തുവിട്ടത്.

ശ്രീജിത്ത്  നേരിട്ടു ചോദ്യം ചെയ്തു

എസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ 5 സംഘങ്ങളായി തിരിഞ്ഞാണ് ഇന്നലെ ചോദ്യം ചെയ്തത്. പ്രതികളെ വെവ്വേറെ ഇരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. എ‍ഡിജിപി എസ്.ശ്രീജിത്ത്, ഐജി ഗോപേഷ് അഗർവാൾ എന്നിവരും ചോദ്യംചെയ്യൽ വിലയിരുത്താൻ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ദിലീപിന്റെ മൊഴികൾ വായിച്ച ശ്രീജിത്ത്, ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ നേരിട്ടു ചോദ്യം ചെയ്തു. 

നിർണായക തെളിവുകൾ കാണിച്ചുള്ള ചോദ്യംചെയ്യൽ ഇന്നു നടക്കും

അന്വേഷണ സംഘത്തിന്റെ കൈവശമുള്ള നിർണായക തെളിവുകൾ നേരിൽ കാണിച്ചുള്ള ചോദ്യംചെയ്യൽ ഇന്നു നടക്കും. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലെ പ്രതികളുടെ മൊഴികളിലെ വൈരുധ്യം മുൻനിർത്തിയും ചോദ്യങ്ങളുണ്ടാകും.  രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിട്ടുണ്ട്. അതിനിടെ, അന്വേഷണസംഘം പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഇത് അന്വേഷണത്തിൽ നിർണായകമായിരിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

പ്രവാസികളുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

വീണ്ടും കനത്തമഴ വരുമോ?, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ജാഗ്രത

ബി.ഫാം പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെന്റ്

കപ്പടിച്ചു ​ഗുരുവും ശിഷ്യയും! അമോൽ മജുംദാറിന്റെ കാൽ പിടിച്ച് അനു​ഗ്രഹം വാങ്ങി ഹ​ർമൻപ്രീത്

SCROLL FOR NEXT