കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ  വിക്കിപീഡിയ
Kerala

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ തകര്‍ക്കാന്‍ സിഐഎക്ക് പുറമെ ബ്രിട്ടീഷ് ചാരസംഘടനയും; പോള്‍ മക്ഗാറിന്റെ വെളിപ്പെടുത്തല്‍

ലണ്ടനിലെ കിങ്‌സ് കോളജില്‍ ഇന്റലിജന്‍സ് സ്റ്റഡീസ് ലക്ചററായ പോള്‍ മക്ഗാറാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വൈറ്റ് ഹാളിന്റെ രഹസ്യ ഇടപെടലുകളെക്കുറിച്ച് ഡീക്ലാസിഫൈ ചെയ്ത ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്കുപുറമെ, ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സികളായ ബ്രിട്ടീഷ് സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസും, ദി യുകെ സെക്യൂരിറ്റി സര്‍വീസും ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ഇടപെട്ടതിനെ കുറിച്ചാണ് പ്രധാന വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെയാണ് ഇടപെട്ടത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഡീ ക്ലാസിഫൈ ചെയ്ത രേഖകളാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ലണ്ടനിലെ കിങ്‌സ് കോളജില്‍ ഇന്റലിജന്‍സ് സ്റ്റഡീസ് ലക്ചററായ പോള്‍ മക്ഗാറാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വൈറ്റ് ഹാളിന്റെ രഹസ്യ ഇടപെടലുകളെക്കുറിച്ച് ഡീക്ലാസിഫൈ ചെയ്ത ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രത്തിലെഴുതിയ ലേഖനത്തിലാണ് പോള്‍ മക്ഗാര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ലണ്ടനിലെ യുണൈറ്റഡ് കിങ്ഡം, നാഷണല്‍ ആര്‍ക്കൈവ്‌സ് അടുത്തകാലത്ത് പുറത്തുവിട്ട റെക്കോര്‍ഡുകളുടെ ബ്രിട്ടീഷ് കാബിനറ്റ് സീരിസില്‍ കമ്യൂണിസം ഇന്‍ ഇന്ത്യ എന്ന വിഷയുവുമായി ബന്ധപ്പെട്ടാണ് ഈ വിവരങ്ങള്‍.

ശീതയുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ 1957ലാണ് ബാലറ്റിലൂടെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. യുഎസിനെയും ബ്രിട്ടനെയും ഒരുപോലെ സംഭ്രമിപ്പിച്ച വഴിത്തിരിവായിരുന്നു ഇത്. ഇന്ത്യയിലെ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്നത്തെ പ്രസിഡന്റ് ഐസന്‍ഹോവറിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം എല്ലാശ്രമങ്ങളും ആരംഭിച്ചുവെന്ന് ലേഖനത്തില്‍ പറയുന്നു. രഹസ്യ ഓപ്പറേഷന് സിഐഎയ്ക്ക് നിര്‍ദേശം നല്‍കി.

കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ഏതുരീതിയില്‍ തകര്‍ക്കണമെന്നതില്‍ കോണ്‍ഗ്രസിനോ, കേന്ദ്രഭരണകൂടത്തിനോ പ്രായോഗികമായ പദ്ധതിയില്ലെന്ന് മനസിലാക്കിയതോടെ സിഐഎ കളത്തിലിറങ്ങുകയായിരുന്നു. ഇതിനായി കേരളത്തില്‍ ആളും പണവും ഇറക്കിയെന്ന് പോള്‍ മക്ഗാര്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ വഴിയും മഹാരാഷ്ട്രയിലെ ട്രേഡ് യൂണിയന്‍ നേതാവുവഴിയും സിഐഎ ശ്രമം നടത്തിയതായും ലേഖനത്തില്‍ പറയുന്നു.

ഇതിനൊപ്പം ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സികളായ എംഐ6, എംഐ5 എന്നിവയും കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ രഹസ്യനീക്കങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഇതിനായി ബ്രീട്ടീഷ് സര്‍ക്കാരും ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സികളും നടത്തിയ ശ്രമങ്ങളെക്കുറിച്ചും ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. കേരളത്തിലെ കമ്യൂണിസ്റ്റുകളെ സോവിയറ്റ് യൂണിയന്‍ സഹായിച്ചിരുന്നെന്നും തങ്ങളുടെ പ്രവര്‍ത്തനം പ്രതിരോധപരമാണെന്നുമാണ് അമേരിക്കന്‍ അംബാസിഡര്‍ അടക്കമുള്ളവര്‍ അവരുടെ നീക്കങ്ങള്‍ക്ക് ന്യായീകരണവുമായി പറഞ്ഞിരുന്നതെന്നും പോള്‍ മക്ഗാര്‍ പറയുന്നു.

When Indian government, British intelligence and the CIA joined hands to spy on communists in Kerala. Newly declassified British government documents cast important light on the complex system of cooperation and competition that characterised Western intelligence interactions with India during the Cold War

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT