The K C Venugopal flex controversy in Vadanappally has ignited political tensions, with a CPM worker  file
Kerala

'സിസിടിവി ചതിക്കുമെന്ന് കരുതിയില്ല, കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ചെയ്തത്'; കെസിയുടെ ഫ്‌ളക്‌സ് വെച്ച സിപിഎമ്മുകാരന്റെ വാട്‌സ്ആപ്പ് സന്ദേശം

സിസിടിവി കേടാണെന്നാണ് വിചാരിച്ചത്. പുതിയതു വച്ചത് അറിഞ്ഞില്ലെന്നും മുഹമ്മദ് വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് കെ സി വേണുഗോപാലിന്റെ ഫ്‌ളെക്‌സ് വച്ചതെന്നു സിപിഎം പ്രവര്‍ത്തകന്‍ അരവശേരി മുഹമ്മദ്. ഇത് പറയുന്നതിന്റെ വാട്‌സ് ആപ്പ് ശബ്ദ സന്ദേശം കോണ്‍ഗ്രസ് തന്നെ പുറത്തുവിട്ടു.

സിസിടിവി കേടാണെന്നാണ് വിചാരിച്ചത്. പുതിയതു വച്ചത് അറിഞ്ഞില്ലെന്നും മുഹമ്മദ് വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞ രാത്രിയാണ് കെ.സി.വേണുഗോപാലിന്റെ ഫോട്ടോ വച്ച, 'കെ സി നയിക്കട്ടെ' എന്നെഴുതിയ ഫ്‌ളെക്‌സ് ബോര്‍ഡ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസിന്റെ പേരിലായിരുന്നു ഫ്‌ളെക്‌സ്. ഇതിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ബോര്‍ഡ് വയ്ക്കുന്നത് സിസിടിവിയില്‍ തെളിഞ്ഞതോടെ നാട്ടുകാരെല്ലാം വിവരമറിഞ്ഞു. യുഡിഎഫ് മണ്ഡലം കമ്മിറ്റി പൊലീസില്‍ പരാതി നല്‍കുകയും പ്രതിഷേധ പ്രകടം നടത്തുകയും ചെയ്തു. സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.

The K C Venugopal flex controversy in Vadanappally has ignited political tensions, with a CPM worker claiming it was intended to create problems within Congress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ഘടക കക്ഷികള്‍ ആര്‍ക്കു വേണ്ടിയും പറഞ്ഞിട്ടില്ലെന്ന് മുരളീധരന്‍

'സലീമയ്ക്ക് വന്നത് ഓറല്‍ കാന്‍സര്‍, ചോദിച്ചിട്ടും സിനിമയിലെ പലരും സഹായിച്ചില്ല'; ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സീമ ജി നായര്‍

'കേരളത്തിന് വേണം, ഡല്‍ഹിയില്‍ തുടരണം; കെസിയെ ചൊല്ലി ബിജെപിയില്‍ ഭിന്നത!'; മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍

നാലാം ദിവസവും സ്വര്‍ണവില താഴോട്ട്; ഇന്ന് നേരിയ കുറവ്

ഭക്ഷണം കഴിച്ച ഉടൻ ഈ ഒരു ശീലം തുടങ്ങൂ; ശരീരത്തിൽ മാറ്റം ഉറപ്പ്

SCROLL FOR NEXT