Kumbh Mela 'viral girl file
Kerala

'കുംഭമേള വൈറല്‍ താരത്തെ കേരളത്തിന് പുറത്തേയ്ക്ക് മാറ്റരുത്, കോടതിയുടെ അനുമതി തേടണം'

നടിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: കുംഭമേള വൈറല്‍ താരത്തെ കോടതിയുടെ അനുമതിയില്ലാതെ കേരളത്തിന്റെ അധികാരപരിധിയില്‍ നിന്ന് പുറത്തേക്ക് മാറ്റരുതെന്ന് ഹൈക്കോടതി. മധ്യപ്രദേശ് പൊലീസിനോ മറ്റേതെങ്കിലും വ്യക്തിക്കോ കോടതി ഉത്തരവില്ലാതെ ഹര്‍ജിക്കാരിയെ കൈമാറരുത്.

നടിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി. അടിയന്തര സഹായം ആവശ്യമെങ്കില്‍ വിമന്‍സ് പ്രൊട്ടക്ഷന്‍ ഓഫീസറെ ബന്ധപ്പെടാനും, ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു. കേസ് ഓഗസ്റ്റ് 4-ന് വീണ്ടും പരിഗണിക്കും.

നടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന നിര്‍ദേശം ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ നല്‍കിയിരുന്നു. മധ്യപ്രദേശിലേക്ക് കൊണ്ടുപോയാല്‍ ജീവന് ഭീഷണിയുണ്ടാകുമെന്നും കുടുംബത്തില്‍ നിന്ന് 'ഓണര്‍ കില്ലിംങ്്' ഭീഷണിയുണ്ടെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ദേശീയ പട്ടികവര്‍ഗ കമ്മീഷന് കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ അധികാരമില്ലെന്നും, പ്രാഥമികമായി ശുപാര്‍ശാധികാരങ്ങള്‍ മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.

The Kumbh Mela viral star must not be moved outside Kerala; court permission should be sought

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദ്യാര്‍ഥികളെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് അമിത് ഷാ; സഭയില്‍ വന്നിരിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് ഭയം; എല്ലാമറിയാമെന്ന കരുതുന്നവര്‍ വിഡ്ഡികള്‍'

മന്‍മോഹന്‍ സിങിനെതിരായ കല്‍ക്കരി പാടം അഴിമതി; കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി

ഏലക്കായ്ക്ക് ചരിത്രവില കൈവന്നതിന് പിന്നാലെ വൻ മോഷണം; ഇടുക്കിയിൽ ഏലച്ചെടിയുടെ ശരം വെട്ടിമാറ്റി മോഷ്ടാക്കൾ, കർഷകർ കണ്ണീരിൽ

500 കിലോ ലോഡ് വഹിക്കാന്‍ ശേഷി, കരുത്തുറ്റ 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍; പുതിയ ടൊയോട്ട ഹൈലക്‌സ് വിപണിയില്‍

മൂന്നാറിൽ റോഡിലേക്ക് വൻ പാറക്കല്ലുകൾ പതിച്ചു; ഒഴിവായത് വൻ ദുരന്തം, വീണ്ടും മണ്ണിടിച്ചിൽ ഭീഷണി