പ്രതീകാത്മക ചിത്രം   ഫയല്‍
Kerala

ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ ചിന്നക്കനാല്‍ സ്വദേശി മരിച്ചു

ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണം.

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചിന്നക്കനാല്‍ സ്വദേശിയായ വെള്ളക്കല്ലില്‍ സൗന്ദര്‍ രാജ് ആണ് മരിച്ചത്. 68 വയസായിരുന്നു. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണം.

കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സൗന്ദര്‍ രാജിനെ കാട്ടാന ആക്രമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീണ് പരിക്കേറ്റതിനാല്‍ കാട്ടാന ആക്രമിക്കാനെത്തിയപ്പോള്‍ ഇയാള്‍ക്ക് ഓടി രക്ഷപ്പെടാനായില്ല. ഈ സമയം കൃഷിയിടത്തില്‍ സൗന്ദര്‍രാജിന്റെ ചെറുമകനും ഉണ്ടായിരുന്നു. ഇയാള്‍ ഓടിയെത്തി വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴും ആന സ്ഥലത്തുതന്നെ ഉണ്ടായിരുന്നു.

തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആനയെ തുരത്തിയ ശേഷമാണ് സൗന്ദര്‍രാജനെ ആശുപത്രിയിലെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ