Kerala

മെഡിക്കല്‍ റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും, ഇബ്രാഹിംകുഞ്ഞിന് നിര്‍ണായകം 

ചൊവ്വാഴ്ച ആയിരിക്കും മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് പരിഗണിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ റിമാന്‍ഡിലായി ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും. തിങ്കളാഴ്ചയോടെ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറും. 

ചൊവ്വാഴ്ച ആയിരിക്കും മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് പരിഗണിക്കുക. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും, വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ഈ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാവും വിജിലന്‍സ് കോടതി പരിഗണിക്കുക. 

വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. സംഘം ശനിയാഴ്ച കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ എത്തി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ചിരുന്നു. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാരാണ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കുന്ന വിദഗ്ധ സംഘത്തിലുള്ളത്. 

ചൊവ്വാഴ്ച രാവിലെ 11ന് മുന്‍പ് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിക്കണം. കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് റിപ്പോര്‍ട്ടിന്റെ കോപ്പി കിട്ടണം എന്ന ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം ജഡ്ജി തള്ളിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

'പൂരം കൊടിയേറുന്നു...'; വിവാദങ്ങള്‍ പെയ്‌തൊഴിഞ്ഞു; 'ജന നായകന്‍' റിലീസ് തിയ്യതി പുറത്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 61 lottery result

ഐഫോണ്‍ വേഗത 80% വരെ കൂടും; ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി, പുത്തന്‍ ഫീച്ചറുകള്‍ അറിയാം

തൃശ്ശൂരിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ അവസരം; തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്‌സ് ഒഴിവുകൾ