പ്രതീകാത്മക ചിത്രം 
Kerala

മാനസിക വിഭ്രാന്തിയുള്ള മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

മാനസിക വിഭ്രാന്തിയുള്ള മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: മാനസിക വിഭ്രാന്തിയുള്ള മകന്‍ അമ്മയെ മരവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. വരന്തരപ്പിള്ളി പൗണ്ട് കച്ചേരിക്കടവ്(മൊയലന്‍ പടി) കിഴക്കൂടന്‍ വീട്ടില്‍ പരേതനായ ജോസിന്റെ  ഭാര്യ എല്‍സി എന്ന മണി (75) ആണ് മരിച്ചത്.

ഇന്നു രാവിലെ അയല്‍വാസികളാണ് എല്‍സി വീട്ടിനുള്ളില്‍ മരിച്ചുകിടക്കുന്നതായി പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചത്. എല്‍സിയും മകന്‍ ജോര്‍ജും (44) ആണ് വീട്ടില്‍ താമസം. ജോര്‍ജ് മാനസിക വിഭ്രാന്തിയുള്ളയാളാണ്. 

ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജോര്‍ജ് അമ്മയെ  മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. 

എട്ടു മാസം മുമ്പ് ജോര്‍ജിനെ ചികിത്സയ്ക്കു കൊണ്ടുപോകുന്നതിനു സഹായിക്കാനായി പൊലീസ് എത്തിയിരുന്നു. അന്ന് അഡീഷണല്‍  എസ്‌ഐയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട. കുറെക്കാലം ജോര്‍ജ്  മാനസീക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് 6 മാസത്തോളമായി അമ്മയും മകനും ഒരുമിച്ച് വീട്ടില്‍ താമസിച്ചു വരികയായിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

SCROLL FOR NEXT