പ്രതീകാത്മക ചിത്രം 
Kerala

ബാറില്‍ അടിപിടി; മധ്യവയ്‌സ്‌കന്റെ ജനനന്ദ്രേിയം യുവാവ് കടിച്ചെടുത്തു

വേര്‍പെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ബാറില്‍ ഉണ്ടായ അടിപിടിക്കൊടുവില്‍ യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. വേര്‍പെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു. 55 കാരനായ സുലൈമാനാണ് ആക്രമണത്തിനിരയായത്. ഇരുപത്തിയെട്ടുകാരനായ പ്രതിയെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. ഷരീഫ് ബാറിലേക്ക് ഓടിച്ചെത്തിയ ഓട്ടോ ടാക്സി ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ തട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതേ തുടര്‍ന്ന് കാറിലുള്ളവരും ഷരീഫും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ബഹളം കേട്ട് തടിച്ചുകൂടിയവര്‍ക്ക് നേരെയും ഷരീഫ് തട്ടിക്കയറി. ഇതിനിടയിലാണ് സുലൈമാനെ ആക്രമിച്ച് വീഴ്ത്തി ജനനേന്ദ്രിയം കടിച്ചെടുത്തത്. ഉടന്‍ കുന്നംകുളം റോയല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബാറില്‍ എത്തുന്നതിനു മുന്‍പേ യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷരീഫിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ബാര്‍ ഉടമക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. കഴുത്തില്‍ ശക്തിയായി പിടിച്ച് ഞെരിച്ചായിരുന്നു ഇയാളുടെ ആക്രമണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി

കരൂർ വൈശ്യ ബാങ്കിൽ 50 തസ്തികകളിലായി 1284 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

നാളെ മുതല്‍ പാന്‍കാര്‍ഡ് ചട്ടത്തില്‍ മാറ്റം; അറിയേണ്ടതെല്ലാം

പച്ചക്കറി കഴുകുമ്പോൾ ഇപ്പോൾ ശ്രദ്ധിക്കും, എന്താണ് സബ ആസാദിനെ ബാധിച്ച സൈക്ലോസ്പോറ?

കാത്തിരിപ്പ് നീളും; 'പേട്രിയറ്റ്' ഏപ്രില്‍ 23 ന് എത്തില്ല!

SCROLL FOR NEXT