പ്രതീകാത്മക ചിത്രം 
Kerala

ആർപിഎഫിന് സംശയം തോന്നി; പെരുമ്പാവൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ പിടികൂടിയത്  ട്രെയിനിൽ നിന്ന് 

ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് തിങ്കളാഴ്ച വൈകീട്ടു മുതല്‍ കാണാതായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരുമ്പാവൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പിടികൂടിയത് കണ്ണൂരിൽ നിന്ന്. രാത്രി 12.30 ഓടെ ട്രെയിനിൽ നിന്ന് ആർപിഎഫ് ഉദ്യോ​ഗസ്ഥരാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പെരുമ്പാവൂർ പൊലീസ് കണ്ണൂരിലെത്തി പെൺകുട്ടികളെ കൊച്ചിയിലെത്തിച്ചു. 

മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷം പെൺകുട്ടികളെ വീട്ടുകാർക്ക് വിട്ടു നൽകുമെന്നാണ് വിവരം. പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് തിങ്കളാഴ്ച വൈകീട്ടു മുതല്‍ കാണാതായത്. 

ഒരേ ക്ലാസില്‍ പഠിക്കുന്ന ഇവർ സ്‌കൂള്‍ വിട്ടാല്‍ ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്തുന്നത്. തിങ്കളാഴ്ച സന്ധ്യകഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെയാണ് വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍ വഴക്കു പറഞ്ഞതിനാലാണ് വീട്ടില്‍ പോകാതിരുന്നതെന്നാണ് വിവരം. പെൺകുട്ടി കൂട്ടുകാരിയെയും ഒപ്പംകൂട്ടുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT