കാണാതായ എസ്‌ഐ തിരിച്ചെത്തി ടെലിവിഷന്‍ ചിത്രം
Kerala

കാണാതായ എസ്‌ഐ തിരിച്ചെത്തി; 'തുടര്‍ച്ചയായ ജോലി കാരണം മാനസിക സമ്മര്‍ദം'

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെരണ്ടുദിവസമായി കാണാനില്ലായിന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കാണാതായ എസ്‌ഐ തിരികെയെത്തി. മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് മാറി നിന്നതെന്നാണ് ഉദ്യോഗസ്ഥന്റെ മൊഴി. ഗ്രേഡ് എസ്ഐ കെ രാജേഷിനെരണ്ടുദിവസമായി കാണാനില്ലായിന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയര്‍ക്കുന്നം പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്

കഴിഞ്ഞ വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടിക്കുശേഷം വീട്ടിലേക്കു മടങ്ങിയ രാജേഷ് രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അമ്മയുടെ ചികിത്സക്കായി അവധി ചോദിച്ചിട്ടും ലഭിക്കാത്തതിലും തുടര്‍ച്ചയായ ജോലികാരണം ഇദ്ദേഹം കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ രാജേഷിനെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പിന്തുടരാന്‍ പൊലീസിനായിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം