pma salam 
Kerala

'ഓരോ നിമിഷവും നിലപാട് മാറ്റുന്ന പാര്‍ട്ടിയല്ല; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ജനാഭിപ്രായം മാനിക്കണം'

ജനങ്ങളാണ് യുഡിഎഫിനെ തെരഞ്ഞെടുത്തത്. ജനങ്ങളുടെ അഭിപ്രായത്തിന് വിലകൊടുക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം.

Author : ലക്ഷ്മി ആതിര

യുഡിഎഫിലെ അധികാരത്തര്‍ക്കങ്ങളും ഘടകകക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍, മുസ്ലിം ലീഗിന്റെ നിലപാടുകളില്‍ യാതൊരു മാറ്റവും ഇല്ലെന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സമകാലിക മലയാളത്തിന് നല്‍കിയ ഹ്രസ്വ അഭിമുഖത്തില്‍, ലീഗിന് ഒരേയൊരു നിലപാടേയുള്ളൂ എന്നും അത് എഐസിസി നിരീക്ഷകരെ അറിയിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ 'മുസ്ലിം ലീഗ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല' എന്ന പ്രസ്താവന ശ്രദ്ധിച്ചിരുന്നോ?

അതെ. അത് വലിയ പ്രശ്‌നമായി കാണുന്നില്ല.

യുഡിഎഫിന്റെ മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് മുസ്ലിം ലീഗിനോട് അഭിപ്രായം ചോദിച്ചോ?

ഇന്ന് (വ്യാഴാഴ്ച) എഐസിസി നിരീക്ഷകര്‍ മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഞങ്ങളുടെ അഭിപ്രായം അവരെ കൃത്യമായി അറിയിക്കും.

ജനങ്ങളുടെ അഭിപ്രായം മാനിച്ചു മാത്രമേ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാവൂ എന്ന ലീഗിന്റെ മുന്‍നിലപാടില്‍ മാറ്റമുണ്ടോ?

ഒരു മാറ്റവുമില്ല. ജനങ്ങളാണ് യുഡിഎഫിനെ തെരഞ്ഞെടുത്തത്. ജനങ്ങളുടെ അഭിപ്രായത്തിന് വിലകൊടുക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. അതില്‍ ഒരു മാറ്റവുമില്ല. മുസ്ലിം ലീഗ് ഓരോ നിമിഷവും വാക്ക് മാറ്റുന്ന പാര്‍ട്ടിയല്ല.

The Muslim League states that public opinion should be respected in the decision to choose the Chief Minister.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭയിൽ ചെളിവെള്ള കുപ്പിയുമായി പിണറായി വിജയൻ; ജലപീരങ്കിയിൽ പ്രയോഗിച്ചത് മലിനജലമെന്ന് പ്രതിപക്ഷം; പരിശോധിക്കാമെന്ന് രമേശ് ചെന്നിത്തല

പടയപ്പക്ക് എന്ത് ഷൂട്ടിങ്! തെലുങ്കു സിനിമയുടെ ലൊക്കേഷനിലേക്ക് 'മാസ്സ് എൻട്രി'

കോച്ചിങ്ങിനെത്തിയ പെണ്‍കുട്ടികളുടെ നഗ്‌ന ഫോട്ടോ എടുത്തു, പീഡനം; ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് ഭീഷണി, രണ്ടാമത്തെ കേസിലും കോച്ച് കുറ്റക്കാരനെന്ന് കോടതി

നീറ്റ് പുനഃപരീക്ഷയ്ക്ക് എന്‍ടിഎക്ക് അവസരം കിട്ടി, പക്ഷേ 2 മിനിറ്റ് വൈകിയ വിദ്യാര്‍ഥികള്‍ പുറത്ത്; റീ-ടെസ്റ്റിലും വിവാദം

ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന് ഒപ്പം നിന്ന് മുന്‍ ഭര്‍ത്താവ്; ചര്‍ച്ചകളില്‍ നിറഞ്ഞ് കുറിപ്പ്