ദി ന്യൂ ഇൻഡ്യൻ എക്സ്പ്രസിന്റെ'കൃഷ്ണലീല'​ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിക്കുന്നു എക്സ്പ്രസ്
Kerala

'ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യം'; ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ 'കൃഷ്ണലീല' സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യവും മാഹാത്മ്യവും വിളിച്ചോതുന്ന ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ'കൃഷ്ണലീല' എന്ന കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യവും മാഹാത്മ്യവും വിളിച്ചോതുന്ന ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ'കൃഷ്ണലീല' എന്ന കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് സിഇഒയും ഡയറക്ടറുമായ ലക്ഷ്മി മേനോന്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന് പുസ്തകം കൈമാറിയാണ് സമര്‍പ്പണം നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'കൃഷ്ണലീല' ജയറാമിന് കൈമാറുന്നു

252 പേജുകളിലായി തയ്യാറാക്കിയ പുസ്തകത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യവും മാഹാത്മ്യവുമാണ് വിവരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് നടന്ന ചടങ്ങില്‍ നടന്‍ ജയറാം, ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റെസിഡന്റ് എഡിറ്റര്‍ (കേരള) കിരണ്‍ പ്രകാശ്, ജനറല്‍ മാനേജര്‍ (കേരള) വിഷ്ണുകുമാര്‍, ദിനമണി എഡിറ്റര്‍ വൈദ്യനാഥന്‍, സൂപ്പര്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ ശ്രീധര്‍ ബാലകൃഷ്ണന്‍ ,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ചെങ്ങറ സുരേന്ദ്രന്‍, സി മനോജ്, മനോജ് ബി നായര്‍,വി ജി രവീന്ദ്രന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ പങ്കെടുത്തു.

ശ്രീധര്‍ ബാലകൃഷ്ണന് 'കൃഷ്ണലീല' കൈമാറുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT