പ്രതീകാത്മക ചിത്രം 
Kerala

മയിലിനെ കൊന്ന് കറിവച്ചു; ഒരാൾ പിടിയിൽ; രണ്ട് പേർ ഓടി രക്ഷപ്പെട്ടു

മയിലിനെ കൊന്ന് കറിവച്ചു; ഒരാൾ പിടിയിൽ; രണ്ട് പേർ ഓടി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പൊന്നാനിയിൽ മയിലിനെ പിടികൂടി കൊന്ന സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. പൊന്നാനിയിലാണ് സംഭവം. കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവെച്ചത്. 

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ തമിഴ്നാട് സ്വദേശിയായ അയ്യപ്പനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൂടെ ഉണ്ടായിരുന്നവരാണ് ഓടി രക്ഷപ്പെട്ടത്. 

ഭക്ഷണത്തിനായി തയ്യാറാക്കിയ  ഇറച്ചിയും പാചകത്തിനുപയോഗിച്ച പാത്രങ്ങളും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ  പിടിച്ചെടുത്തു. പൊന്നാനി തുയ്യം ഭാഗത്ത് രണ്ട് മയിലുകളെ നാട്ടുകാർ  പതിവായി കണ്ടിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെ സംശയം തോന്നിയ നാട്ടുകാരാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT