നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2022 09:46 PM  |  

Last Updated: 07th January 2022 09:46 PM  |   A+A-   |  

fake doctor arrested

പ്രതീകാത്മക ചിത്രം

 

കോട്ടയം: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയും അറസ്റ്റിൽ. വഞ്ചന, ബാലനീതി വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. 

കാമുകി നീതുരാജിനേയും അവരുടെ കുട്ടിയേയും ഇബ്രാഹിം മർദിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നീതുവിൽ നിന്ന് ഇയാൾ ലക്ഷങ്ങൾ തട്ടിയതായും വ്യക്തമായിട്ടുണ്ട്. 

കോട്ടയം മെഡിക്കൽ കേളജിൽ നിന്നു രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ നീതു തട്ടിയെടുത്തതിന് അറസ്റ്റിലായതോടെയാണ് മർദന വിവരങ്ങൾ പുറത്തുവന്നത്. നീതുവിന്റെ പരാതിയിലാണ് ഇബ്രാഹിം ബാദുഷയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം കുട്ടിയെ തട്ടിയെടുത്ത കേസിൽ ഇബ്രാഹിം ബാദുഷയ്ക്ക് ബന്ധമില്ല. തന്റെ കാമുകനായ ഇയാളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്.