പത്തനംതിട്ട: ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മല്ലപ്പള്ളിയിലാണ് സംഭവം. ചെങ്ങരൂർ അരീക്കൽ തെക്കേതിൽ ദിലീപ് ജോണിനെ (42) ആണ് കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്.
വളർത്തു നായയ്ക്ക് ഭക്ഷണം കൊടുത്തില്ലെന്നു പറഞ്ഞാണ് ഇയാൾ ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചത്. നായയ്ക്ക് ഭക്ഷണം നൽകാത്തതിന് ഭാര്യ സുമ ബാബുവുമായി ഇയാൾ ആദ്യം വഴക്കിട്ടു. പിന്നീട് അടുക്കളയിലെത്തി ചോറ് വയ്ക്കാൻ വച്ച കലത്തിൽ നിന്നു തിളച്ച വെള്ളമെടുത്ത് സുമയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നെഞ്ചിനും കൈക്കും പൊള്ളലേറ്റ സുമയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിലീപ് എറിഞ്ഞ കലം കൊണ്ട് സുമയുടെ നെറ്റിക്കും പരുക്കുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates