പ്രതീകാത്മക ചിത്രം 
Kerala

കട്ടിലിന് മുകളിൽ പൊലീസുകാരന്റെ മൃതദേഹം ജീർണിച്ച നിലയിൽ  

കട്ടിലിന് മുകളിൽ പൊലീസുകാരന്റെ മൃതദേഹം ജീർണിച്ച നിലയിൽ  

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീട്ടിൽ കണ്ടെത്തി. മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ട്. നെയ്യാറ്റിൻകര തിരുപുറം മാവിള കടവ് സ്വദേശി ഷിബു (50)വിന്റെ മൃതദേഹമാണ് സ്വന്തം വീട്ടിൽ കണ്ടെത്തിയത്. കാഞ്ഞിരംകുളം സ്റ്റേഷനിലെ പൊലീസുകാരനാണ് ഷിബു. 

ആറ് ദിവസം മുമ്പാണ് ഇദ്ദേഹം ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയത്. ഇതിന് ശേഷം ഷിബുവിനെ വീടിന് പുറത്ത് ആരും കണ്ടിരുന്നില്ല. ഇന്നലെ മുതൽ പരിസരത്ത് അഴുകിയ ഗന്ധം പരന്നിരുന്നു. ഇതോടെ നാട്ടുകാർക്ക് സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ ഷിബുവിനെ കണ്ടത്. 

കഴിഞ്ഞ പത്ത് വർഷമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു ഷിബു. 15കാരിയായ മകൾ അമ്മയ്‌ക്കൊപ്പം പോയതോടെ ഷിബു വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളതിനാൽ തിരുവനനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മരണ കാരണം ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നായിരിക്കാം എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

റൂറൽ എസ്പി, നെയ്യാറ്റിൻകര ഡിവൈഎസ്പി എന്നിവർ സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് കോവിഡ് പരിശോധന നടത്തിയശേഷം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'

പാമ്പിനെ പോലെ റോഡില്‍ 'നൃത്തം ചവിട്ടി' കാര്‍; കൊച്ചിയില്‍ റീല്‍സ് എടുത്ത യുവാവ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്‍ശനത്തിനെത്തും