ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രതീകാത്മക ചിത്രം
Kerala

പാലക്കാട് കൊടുംചൂട്, 38 °C; ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും; തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യത

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് അടുത്ത് മൂന്ന് ദിവസം കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും; തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 22 മുതല്‍ 24 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കനത്ത ചൂട് കണക്കിലെടുത്ത് ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. പകല്‍ 11 മണി മുതല്‍ ഉച്ചക്ക് മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതിനിടെ, കനത്ത ചൂടിന് നേരിയ ശമനവുമായി ഏതാനും ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

The state continues to experience extreme heat. A heat warning has been issued in 12 districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം, വിജയരാഘവന്‍ പത്ത് മിനിറ്റ് സംസാരിച്ചാല്‍ എനിക്ക് അയ്യായിരം വോട്ട് കൂടും'

ഊര്‍ജ്ജ പ്രതിസന്ധി; മന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി, സ്റ്റോക്ക് വിലയിരുത്തും

തോറ്റു തോറ്റു മടുത്തു, ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ പണി പോയി

'കൊച്ചി കണ്ടവര്‍ അങ്ങനെ പറയില്ല, ഇന്ത്യന്‍ നഗരങ്ങള്‍ എല്ലാം വൃത്തിഹീനമല്ല'; പുകഴ്ത്തി ട്രാവല്‍ ഇന്‍ഫ്ലുവന്‍സര്‍

വേഷം മുണ്ടും ബ്ലൗസും; കേസാകുമെന്ന് പേടിച്ച് എതിര്‍ത്തില്ല, കുറേ കരഞ്ഞു; ഇന്നത്തെ ധൈര്യം അന്നില്ലായിരുന്നു: മഞ്ജു പത്രോസ്

SCROLL FOR NEXT