പ്രതീകാത്മക ചിത്രം 
Kerala

മോഷ്ടിച്ച സ്‌കൂട്ടര്‍ വീട്ടുമുറ്റത്ത് തിരിച്ചെത്തിച്ച് കള്ളന്‍, മനംമാറ്റത്തില്‍ അമ്പരന്ന് ഉടമയും പൊലീസും 

സ്‌കൂട്ടർ മോഷ്ടിച്ച് ഒരുമാസത്തിനുശേഷം അതേ സ്ഥലത്തുതന്നെ തിരിച്ചെത്തിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


വേങ്ങര: മോഷ്ടിച്ച സ്കൂട്ടർ അതേ സ്ഥലത്ത് തിരിച്ചെത്തിച്ച് മോഷ്ടാവ്. സ്‌കൂട്ടർ മോഷ്ടിച്ച് ഒരുമാസത്തിനുശേഷം അതേ സ്ഥലത്തുതന്നെ തിരിച്ചെത്തിക്കുകയായിരുന്നു. 

കഴിഞ്ഞമാസം 21-ന് രാത്രിയാണ്  വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ കാണാതായത്. പറപ്പൂർ ചോലക്കുണ്ട് ആമക്കുളങ്ങര റഷീദിന്റെ ഉടമസ്ഥതയിലുള്ള കെ എൽ 65 എൻ 7302 സ്‌കൂട്ടറാണ് മോഷണം പോയത്. സ്‌കൂട്ടറിൽനിന്ന്‌ ചാവി എടുത്ത് മാറ്റാൻ ഇവർ മറന്നുപോയിരുന്നു. 

വേങ്ങര പോലീസ് കേസെടുത്തിരുന്നു.  പാലക്കാട് പൊലീസിന്റെ ക്യാമറയിൽ ഈ സ്‌കൂട്ടറിൽ രണ്ടുപേർ യാത്രചെയ്യുന്ന ദൃശ്യം കഴിഞ്ഞയാഴ്‌ച പതിഞ്ഞു. ഇതേ തുടർന്ന് പാലക്കാടും അന്വേഷണം നടത്തുന്നതിന്  ഇടയിലാണ് തിങ്കളാഴ്‌ച പുലർച്ചെ റഷീദിന്റെ വീട്ടുമുറ്റത്ത് വാഹനം കണ്ടെത്തിയത്. 

നഷ്‌ടപ്പെട്ട വാഹനം കണ്ടെത്തിയതിൽ സന്തോഷമുണ്ടെങ്കിലും ആരാണ് തന്നെ പറ്റിച്ച കള്ളൻ എന്നറിയാനുള്ള ആകാംക്ഷയിലാണ് റഷീദ്. വാഹനം മറ്റു വല്ല പൊല്ലാപ്പിലും പെട്ടോയെന്ന സംശയവും അദ്ദേഹത്തിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT