പിണറായി വിജയന്‍/ഫയല്‍ 
Kerala

കോവിഡ് ഭീഷണി മുന്നിലുണ്ട്, ജാഗ്രത വേണം; മുഖ്യമന്ത്രിയുടെ പുതുവത്സരാശംസ

പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ലോകം പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്.  സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവര്‍ഷത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ നമുക്ക് ഈ  വേളയില്‍ പങ്കുവെയ്ക്കാം.  ഐക്യവും സമാധാനവും നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. അതിന്  ഭംഗംവരുത്താന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതല്‍ കരുത്തോടെ ഒരുമിച്ച് നീങ്ങാം.- മുഖ്യമന്ത്രി പറഞ്ഞു. 

കോവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയര്‍ത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായുള്ള ആഘോഷങ്ങള്‍ക്കിടയിലും രോഗപ്പകര്‍ച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലര്‍ത്തണം. കരുതലോടെ നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍.- അദ്ദേഹം ആശംസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: കോൺഗ്രസ് തീരുമാനിക്കട്ടെ; മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കാൻ ലീഗ്

കാലവര്‍ഷം ശനിയാഴ്ചയെത്തിയേക്കും; നാല് ദിവസം ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

'അവിടെ നിന്ന ഒരാൾ പോലും എന്നെ നോക്കിയില്ല, ആ സംഭവം എന്നെ അസ്വസ്ഥനാക്കി; അതോടെ എന്റെ അഹങ്കാരവും പോയി'

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; റിസൾട്ട് അറിയാനുള്ള വഴികൾ ഇതാ

വീടിനുള്ളില്‍ വിളക്ക് വെക്കുന്നത് പോലും ഒരാളുടെ വിശ്വാസം തെളിയിക്കാന്‍ മതിയാവും; ക്ഷേത്രത്തില്‍ പോകണമെന്ന് നിര്‍ബന്ധമില്ല: സുപ്രീം കോടതി

SCROLL FOR NEXT