പ്രതീകാത്മക ചിത്രം 
Kerala

നിയന്ത്രണംവിട്ട് ടിപ്പർ ലോറി പാറമടയിൽ വീണു; ഡ്രൈവർ മരിച്ചു

നിയന്ത്രണംവിട്ട് ടിപ്പർ ലോറി പാറമടയിൽ വീണു; ഡ്രൈവർ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉപയോഗ ശൂന്യമായി കിടന്ന പാറമടയിൽ ടിപ്പർ ലോറി വീണ് ഡ്രൈവർ മരിച്ചു. ഓടക്കാലി തലപുഞ്ചയ്ക്ക് സമീപമുള്ള പാറമടയിലാണ് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. കോതമംഗലം സ്വദേശി സച്ചു സജിൻ (26) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പാറമടയിൽ മണ്ണ് അടിക്കുന്നതിനിടയിൽ ലോറി നിയന്ത്രണംവിട്ട് പാറമടയിലേക്ക് പതിക്കുകയായിരുന്നു. പെരുമ്പാവൂരിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പിഎൻ സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി. 

എന്നാൽ വർഷങ്ങളായി ഉപയോഗ ശൂന്യമായ പറമടയിലെ വെള്ളത്തിൽ ഇറങ്ങിയ സേനാംഗങ്ങൾക്കു ഗുരുതരമായി പൊള്ളലേറ്റു. വെള്ളത്തിൽ രാസമാലിന്യം കലർന്നിരുന്നതിനാലാണ് പൊള്ളലേറ്റത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി ലോറി ഉയർത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ