ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിച്ചാണ് അപകടം. വിഡിയോ സ്ക്രീന്‍ഷോട്ട്
Kerala

ടിപ്പര്‍ ലോറി നിയന്ത്രണം വിട്ടു, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

വാഴക്കാട് സ്വദേശി അഷറഫ് (52), നിയാസ് എന്നിവരാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വാഴക്കാട് മുണ്ടുമുഴിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വാഴക്കാട് സ്വദേശി അഷറഫ് (52), നിയാസ് എന്നിവരാണ് മരിച്ചത്. അഷ്‌റഫിന്റെ സഹോദരന്റെ മകനാണ് നിയാസ്. ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിച്ചാണ് അപകടം.

ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഷ്‌റഫും, നിയാസും സഞ്ചരിച്ച ബൈക്കിലും, എതിര്‍ ദിശയില്‍ വന്ന കാറിലും, നിര്‍ത്തിയിട്ട ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങളിലും ഇടിച്ച് സമീപത്തെ താഴ്ചയിലേക്ക് ലോറി വീഴുകയായിരുന്നു.

സ്ഥലത്തും ലോറി ഇടിച്ച വാഹനങ്ങളിലും ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍