എംബി രാജേഷ് 
Kerala

റോഡിലെ കുഴിയിൽ വീണ് സ്പീക്കറുടെ കാറിന്റെ ടയർ പഞ്ചറായി, പിന്നാലെ വാഴനട്ട് നാട്ടുകാർ

ഞായറാഴ്ച രാത്രി 8.30ന് ദേശീയപാതയിൽ 66-ൽ കായംകുളം കെപിഎസിക്കു സമീപമാണ് സംഭവമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ദേശിയ പാതയിലെ കുഴിയിൽ വീണ് സ്പീക്കർ എംബി രാജേഷിന്റെ ഔദ്യോ​ഗിക വാഹനം പഞ്ചറായി. ഞായറാഴ്ച രാത്രി 8.30ന് ദേശീയപാതയിൽ 66-ൽ കായംകുളം കെപിഎസിക്കു സമീപമാണ് സംഭവമുണ്ടായത്. തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു സ്പീക്കർ. 

അപകടമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയതോടെ സ്പീക്കറെ പൊലീസിന്റെ വാഹനത്തിൽ കൃഷ്ണപുരം കെടിഡിസിയിൽ എത്തിച്ചു. പഞ്ചറൊട്ടിച്ച് ഒൻപതുമണിയോടെ സ്പീക്കർ യാത്ര തുടർന്നു. സ്പീക്കറുടെ വാഹനം പഞ്ചറായതിനു പിന്നാലെ നാട്ടുകാർ റോഡിലെ കുഴിയിൽ വാഴനട്ടു. ദേശീയപാതയിൽ ഹരിപ്പാട് മുതൽ കൃഷ്‌ണപുരംവരെ റോഡിൽ നിറയെ കുഴികളാണ്. വാഹനങ്ങൾ കുഴിയിൽവീണ് നിരവധി അപകടങ്ങളുമുണ്ടാകുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?