പ്രതീകാത്മക ചിത്രം 
Kerala

ടിപ്പര്‍ ലോറി കാലിലൂടെ കയറിയിറങ്ങി; അംഗപരിമിതന്റെ കാല്‍ അറ്റു

മുച്ചക്ര വാഹനത്തിൽ നിന്ന് തെറിച്ച് റോഡിൽ വീണപ്പോൾ ടിപ്പറിന്റെ ടയർ കാലിലൂടെ കയറിയിറങ്ങി. വലത് കാൽമുട്ടിന് താഴെ അരഞ്ഞുപോയി

Author : സമകാലിക മലയാളം ഡെസ്ക്


കാലടി: വാഹനാപകടത്തിൽ മുച്ചക്ര വാഹന യാത്രക്കാരന്റെ കാൽ അറ്റുപോയി. ഇടിച്ചിട്ട ടിപ്പർ ലോറി കാലിലൂടെ കയറിയിറങ്ങിയാണ് ​ഗുരുതരമായി പരിക്കേറ്റത്.

പൊതിയക്കര വാളാഞ്ചേരി വീട്ടിൽ ബേബി (59) ആണ് അപകടത്തിൽപ്പെട്ടത്.  ചെറുപ്പത്തിലേ പോളിയോ വന്ന് ബേബിയുടെ ഒരു കാലിന് സ്വാധീനം നഷ്ടപ്പെട്ടതാണ്.  വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ എംസി റോഡിൽ കാലടി ഫാർമേഴ്‌സ് ബാങ്കിന് മുമ്പിലാണ് അപകടമുണ്ടായത്. 

ഇടിയുടെ ആഘാതത്തിൽ മുച്ചക്ര വാഹനത്തിൽ നിന്ന് തെറിച്ച് റോഡിൽ വീണപ്പോൾ ടിപ്പറിന്റെ ടയർ കാലിലൂടെ കയറിയിറങ്ങി. വലത് കാൽമുട്ടിന് താഴെ അരഞ്ഞുപോയി. നാട്ടുകാരും പോലീസും ചേർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊതിയക്കരയ്ക്കടുത്ത് പെട്ടിക്കട നടത്തിയാണ് ബേബി ഉപജീവനം നടത്തിവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ