കേരള നിയമസഭ /ഫയല്‍ ചിത്രം 
Kerala

സര്‍വകലാശാല നിയമഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ സബ്ദക്ട് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ അംഗബലം അഞ്ചാക്കി ഉയര്‍ത്തുന്നതാണ് നിയമഭേദഗതി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയും കൂടി സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാകും. ചാന്‍സിലറായ ഗവര്‍ണറുടെ അധികാരകങ്ങള്‍ വെട്ടിക്കുന്ന ബില്ലിന് എതിരെ പ്രതിപക്ഷം രംഗത്തെത്തി. ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സെര്‍ച്ച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിന്റെ വാദം തെറ്റാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കമ്മിറ്റിയലെ അംഗങ്ങളുടെ എണ്ണം എത്രയാണെന്നും ആരൊക്കെയെന്നും യുജിസി പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ബില്‍ ചാന്‍സിലറുടെ അധികാരങ്ങള്‍ കുറയ്ക്കുന്നില്ലെന്നും നിയമഭേദഗതിക്ക് സസ്ഥാനത്തിന് അധികാരമുണ്ടെന്നും നിയമ മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ തടസ്സവാദങ്ങള്‍ സ്പീക്കര്‍ തള്ളി.

നിലവില്‍ ഗവര്‍ണറുടേയും യുജിസിയുടെയും സര്‍വകലാശാലയുടെയും നോമിനികള്‍ ആണ് കമ്മിറ്റിയില്‍ ഉള്ളത്. കമ്മിറ്റിയില്‍ പുതുതായി ചേര്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആകും ഇനി കണ്‍വീനര്‍. ഒപ്പം സര്‍ക്കാരിന്റെ പ്രതിനിധി കൂടി ഉണ്ടാകുന്നതോടെ കമ്മിറ്റിയില്‍ സര്‍ക്കാരിന് മേല്‍ക്കൈ നേടാനാകും.

കണ്ണൂര്‍ വിസി നിയമനം, സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തുടങ്ങിയവയില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് സര്‍വകലാശാല നിയമഭേദഗതി നിയമസഭയില്‍ അവതരിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ഹര്‍മന്‍പ്രീത് ഇല്ല, നയിക്കാന്‍ ലോറ; ഐസിസി ലോകകപ്പ് ഇലവനില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

SCROLL FOR NEXT