സഞ്ജു ഇന്ത്യൻ ടീം ക്യാപ്റ്റനായേക്കും, കാരണം വിശദീകരിച്ച് മുഹമ്മദ് കൈഫ്

നിലവിലെ ടി20 ടീമിന്റെ നായകൻ സൂര്യകുമാർ മികച്ച പ്രകടനം തുടരുകയാണെങ്കിൽ അദ്ദേഹത്തിന് കൂടുതൽ കാലം ആ സ്ഥാനത്ത് തുടരാം.
Sanju Samson
Kaif Says Sanju Samson Has Potential to Lead India in T20Is@ViratKoisaAxom
Updated on
1 min read

മുംബൈ: ഇന്ത്യയുടെ ടി20 ടീമിന്റെ നായകനാകാനുള്ള കഴിവ് മലയാളി താരം സഞ്ജു സാംസണിനുണ്ടെന്ന് മുൻ താരം മുഹമ്മദ് കൈഫ്. ടി20 വേൾഡ് കപ്പ് ടൂർണമെന്റിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഒരു മികച്ച ക്യാപ്റ്റനാകാൻ ആവശ്യമായ അനുഭവവും കഴിവും അദ്ദേഹത്തിനുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച പരിചയസമ്പത്തും ഇന്ത്യൻ ടീമിന്റെ നായകനാകാൻ താരത്തെ സഹായിക്കുമെന്നാണ് കൈഫിന്റെ അഭിപ്രായം.

Sanju Samson
'ബുംറയെ സ്ലോവർ ബൗളുകളെറിയാൻ പഠിപ്പിച്ചത് ഞാനാണ്'; അവകാശവാദവുമായി പാകിസ്ഥാൻ വംശനായ ക്രിക്കറ്റ് താരം

“അടുത്ത ക്യാപ്റ്റൻ ആരാകും എന്ന് പറയാൻ ബുദ്ധിമുട്ടാണ്. എന്നാൽ സഞ്ജു സാംസൺ ആ സ്ഥാനത്തേക്ക് എത്താൻ സാധ്യതയുള്ള താരമാണ്. ശരിയായ സമയത്ത് ബൗളിങ് മാറ്റങ്ങൾ നടത്തുക, മികച്ച പ്ലെയിങ് ഇലവനെ തെരഞ്ഞെടുക്കുക, ഫോമില്ലാത്ത താരങ്ങൾക്ക് പിന്തുണ നൽകുക എന്നിവ ക്യാപ്റ്റന്റെ പ്രധാന ഉത്തരവാദിത്തങ്ങളാണ്. സഞ്ജുവിന് ഇത്തരം സാഹചര്യങ്ങൾ മനസ്സിലാക്കാൻ കഴിയും, കാരണം അവൻ ഈ അനുഭവങ്ങളിലൂടെ കടന്നുപോയവനാണ്'' മുഹമ്മദ് കൈഫ് പറഞ്ഞു.

Sanju Samson
ഇനി ഐപിഎൽ പൂരം, ആദ്യ മത്സരം ബംഗളൂരുവും ഹൈദരാബാദും തമ്മിൽ; അറിയാം മത്സരക്രമം

നിലവിലെ ടി20 ടീമിന്റെ നായകൻ സൂര്യകുമാർ മികച്ച പ്രകടനം തുടരുകയാണെങ്കിൽ അദ്ദേഹത്തിന് കൂടുതൽ കാലം ആ സ്ഥാനത്ത് തുടരാം. ശരീരക്ഷമത നിലനിർത്തുന്നിടത്തോളം ഒരു താരത്തിന് 38-39 വയസുവരെ കളിക്കാൻ സാധിക്കും.

സൂര്യകുമാർ സ്ഥാനമൊഴിയുകയാണെങ്കിൽ സഞ്ജുവിന് അവിടേയ്ക്ക് എത്താൻ കഴിയും. ഐപിഎല്ലിൽ ഏറെക്കാലം ക്യാപ്റ്റനായിട്ടുള്ള സഞ്ജു രാജസ്ഥാൻ റോയൽസ് ടീമിനെ 2022ൽ ഫൈനലിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് വെറും 31 വയസാണ്. അതുകൊണ്ട് തന്നെ സഞ്ജു ഭാവിയിൽ ഇന്ത്യയുടെ ക്യാപ്റ്റനായേക്കാമെന്നും കൈഫ് വ്യക്തമാക്കി.

Summary

Kaif Says Sanju Samson Has Potential to Lead India in T20Is.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com