ഇനി ഐപിഎൽ പൂരം, ആദ്യ മത്സരം ബംഗളൂരുവും ഹൈദരാബാദും തമ്മിൽ; അറിയാം മത്സരക്രമം

ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും.
IPL 2026
BCCI Announces IPL 2026 First Phase Matchesfile
Updated on
1 min read

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 026 സീസണിന്റെ ആദ്യഘട്ട മത്സരക്രമം ബിസിസിഐ പുറത്തിറക്കി. മാർച്ച് 28 മുതൽ ഏപ്രിൽ 12 വരെ നടക്കുന്ന ആദ്യഘട്ടത്തിലെ മത്സരക്രമമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം ശേഷിക്കുന്ന മത്സരക്രമം പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

IPL 2026
യുദ്ധം ക്രിക്കറ്റിനും ഭീഷണി, അഫ്ഗാൻ-ശ്രീലങ്ക പരമ്പര മാറ്റിവെച്ചു

ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യഘട്ടത്തിൽ 20 മത്സരങ്ങളാണ് നടക്കുക. ബംഗളൂരു, മുംബൈ, ഗുവാഹത്തി, ന്യൂ ചണ്ഡിഗഢ്, ലഖ്‌നൗ, കൊൽക്കത്ത, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

IPL 2026
'ബുംറയെ സ്ലോവർ ബൗളുകളെറിയാൻ പഠിപ്പിച്ചത് ഞാനാണ്'; അവകാശവാദവുമായി പാകിസ്ഥാൻ വംശനായ ക്രിക്കറ്റ് താരം
IPL 2026
IPL 2026 SCHEDULE

ആദ്യ ഘട്ടത്തിൽ ഒരു ദിവസം രണ്ട് മത്സരങ്ങൾ നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 3.30-നാണ് ആദ്യ മത്സരം. രാത്രി 7.30-നാണ് രണ്ടാം മത്സരങ്ങൾ നടക്കുക. ഇതിലൂടെ ഒരു ദിവസം രണ്ട് മത്സരങ്ങൾ കാണാനുള്ള അവസരം ആരാധകർക്ക് ലഭിക്കും.

Summary

BCCI Announces IPL 2026 First Phase Matches.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com