

ദുബൈ: ജസ്പ്രിത് ബുംറയെ സ്ലോവർ ബോളുകൾ എറിയാൻ പഠിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി പാകിസ്ഥാൻ വംശനായ ക്രിക്കറ്റ് താരം രംഗത്ത്. പാകിസ്ഥാനിൽ ജനിച്ച് നിലവിൽ യുഎഇക്ക് വേണ്ടി കളിക്കുന്ന സഹൂർ ഖാൻ ആണ് ബുംറയെ സഹായിച്ച കാര്യം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു വിഡിയോയിലാണ് സഹൂർ ഈ അവകാശവാദം ഉന്നയിച്ചത്.
2019ലെ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം നെറ്റ് ബൗളറായി പ്രവർത്തിച്ച സമയത്താണ് സംഭവം. ആ വർഷത്തെ ടൂർണമെന്റ് നടന്നത് യു എ ഇയിൽ ആയിരുന്നു നടന്നത്. നെറ്റ്സിൽ ഞാൻ ബൗൾ ചെയ്തപ്പോൾ ആദ്യ പന്ത് യോർക്കറും അഞ്ച് സ്ലോവർ ബോളുകളുമായാണ് ആദ്യ ഓവറിൽ ഞാൻ എറിഞ്ഞത്. ഞാൻ എറിഞ്ഞ സ്ലോവർ ബോളുകൾ എല്ലാവരും ശ്രദ്ധിച്ചു. ഉടൻ തന്നെ അന്നത്തെ ടീമിൻറെ ബൗളിങ് കോച്ച് ആയ ഷെയ്ൻ ബോണ്ട് എന്റെ അടുത്തേക്ക് വന്നു.
സ്ലോവർ ബോളുകളുടെ എറിഞ്ഞപ്പോൾ പന്തിന്റെ ഗ്രിപ്പ് ഓഫ്-കട്ടർ രീതിയിലാണോ പിടിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ ഞാൻ സാധാരണ ഗ്രിപ് ഉപയോഗിച്ച് തന്നെ ആണ് എറിയുന്നത് എന്ന് മറുപടി നൽകുകയും നെറ്റ്സിൽ പന്തെറിഞ്ഞു കാണിക്കുകയും ചെയ്തു. തുടർന്നാണ് ബുംറ വന്നു ബൗൾ ചെയ്യുന്ന രീതിയെക്കുറിച്ചു ചോദിച്ചു മനസിലാക്കിയത്. അതിന് ശേഷം എന്റെ രീതിയിൽ അദ്ദേഹം സ്ലോ ബോളുകൾ എറിയുകയും ചെയ്‌തെന്നും സഹൂർ പറയുന്നു.
“ഞാൻ ഇപ്പോൾ യുഎഇയ്ക്കായി കളിക്കുന്ന താരമാണ്. ബുംറ ലോകത്തിലെ മികച്ച പേസർമാരിൽ ഒരാളാണ്. പക്ഷെ, അത്ര വലിയ താരം എന്നോട് വന്ന് കാര്യങ്ങൾ ചോദിച്ച് പഠിക്കാൻ തയ്യാറായി. അതിൽ എനിക്ക് വലിയ സന്തോഷം തോന്നി” സഹൂർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates