വത്തിക്കാന്‍ കാര്‍ണിവലില്‍ നിന്നുള്ള ദൃശ്യങ്ങള്‍   വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

കോട്ടയത്തുണ്ടൊരു വത്തിക്കാന്‍; വത്തിക്കാനിലുണ്ട്, അടിപൊളി ക്രിസ്മസ് കാര്‍ണിവല്‍! - വിഡിയോ

ശാന്തമായി ഒഴുകുന്ന വത്തിക്കാന്‍ തോടിന്റെ സ്വാഭാവിക പ്രകൃതി ഭംഗിയെ ക്രിസ്മസിനോട് കൂട്ടിയിണക്കിയാണ് കാര്‍ണിവല്‍.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാമ്പാടിയിലെ ക്രിസ്മസ് കാര്‍ണിവല്‍ കാണാനെത്തുന്നവര്‍ ഒന്നമ്പരക്കും, ഇത് വത്തിക്കാനാണോ എന്ന്. സൗത്ത് പാമ്പാടിയിലെ കൈരളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ സൗത്ത് പാമ്പാടി വത്തിക്കാന്‍ തോട്ടില്‍ നടക്കുന്ന വത്തിക്കാന്‍ കാര്‍ണിവലിന് തുടക്കമായി.

ശാന്തമായി ഒഴുകുന്ന വത്തിക്കാന്‍ തോടിന്റെ സ്വാഭാവിക പ്രകൃതി ഭംഗിയെ ക്രിസ്മസിനോട് കൂട്ടിയിണക്കിയാണ് കാര്‍ണിവല്‍. തോടിന്റെ മധ്യത്തിലായി പുല്‍ക്കൂട് ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് നക്ഷത്രവും സാന്താക്ലോസും കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. കൂടാതെ ട്രെയിനിലും കലമാനെ പൂട്ടിയ തേരിലും സഞ്ചരിക്കുന്ന സാന്താക്ലോസ് മാതൃകകളടക്കം കാര്‍ണിവലില്‍ കാഴ്ചകളേറെ.

തോട്ടില്‍ അരയന്നങ്ങളുടെ മാതൃകയും സ്ഥാപിച്ചിട്ടുണ്ട്. തോടിന്റെ ഇരുകരയിലും ദീപാലങ്കാരം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഡിസംബര്‍ 26 വൈകിട്ട് 6 മുതല്‍ രാത്രി പത്തു വരെയാണ് ക്രിസ്മസ് കാഴ്ചകള്‍ കാണാന്‍ കഴിയുക. ഡിസംബര്‍ 26 ന് സമാപനമാണ്. 150ഓളം അംഗങ്ങളുടെ നേതൃത്വത്തിലുള്ള ക്ലബാണ് കാര്‍ണിവലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുല്‍ഖറിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്ത കസ്റ്റംസ്; നടപടി ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍

പരീക്ഷ എഴുതിതീര്‍ന്നില്ല! അഞ്ച് മിനിറ്റിനുള്ളില്‍ ഫലപ്രഖ്യാപനം; ചരിത്രനേട്ടവുമായി കര്‍ണാടക യൂണിവേഴ്‌സിറ്റി

മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിച്ചു; പീഡനത്തിന്റെ തെളിവുകള്‍ മൊബൈല്‍ ഫോണില്‍; വിഴിഞ്ഞത്ത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

സുരക്ഷയില്‍ ആശങ്ക; വാട്‌സ്ആപ്പിലെ യൂസര്‍ നെയിം ഫീച്ചറിന് താത്കാലിക വിലക്ക്, എതിര്‍പ്പ് അറിയിച്ച് കേന്ദ്രം

ഭിന്നശേഷിക്കാരായ ലോട്ടറി വില്‍പ്പനക്കാരെ കബളിപ്പിച്ച് ടിക്കറ്റുകള്‍ കവര്‍ന്നു, തൃശൂര്‍ സ്വദേശി പിടിയില്‍