Police Commissioner Putta Vimaladitya  ഫയൽ
Kerala

വേടന്‍ ഒളിവില്‍, ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമം; അന്വേഷണം ശരിയായ ദിശയിലെന്ന് പൊലീസ്

തെളിവുശേഖരണവും സാക്ഷികളുടെ മൊഴിയെടുപ്പും ഊര്‍ജ്ജിതമായി തന്നെ മുന്നോട്ടു പോകുന്നുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ  റാപ്പര്‍ വേടന്‍ ഒളിവില്‍ തന്നെയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. വേടന് പൊലീസ് സംരക്ഷണം നല്‍കിയിട്ടില്ല. ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നത്. തെളിവുശേഖരണവും സാക്ഷികളുടെ മൊഴിയെടുപ്പും ഊര്‍ജ്ജിതമായി തന്നെ മുന്നോട്ടു പോകുന്നുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

വേടനെതിരെ പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി. ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്.

വേടന്‍ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു പരാതിക്കാരിയുടെ വാദം. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ അഭിപ്രായപ്പെട്ടപ്പോൾ, എങ്ങിനെ സ്ഥിരം കുറ്റവാളിയെന്ന് പറയാനാകുമെന്ന് കോടതി ചോദിച്ചു. വാദം കേള്‍ക്കുന്നതു വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Kochi City Police Commissioner Putta Vimaladitya said that rapper Vedan is absconding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT