പണം കൊടുത്തതിനും വാങ്ങിയതിനും തെളിവില്ല, അക്കൗണ്ട് വഴി കൈമാറിയത് ചെറിയ തുക മാത്രം; ഇടപാടുകളില്‍ ദുരൂഹത

ആശ ബെന്നി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രദീപിനും ബിന്ദുവും ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു
Asha Benny, suicide note
Asha Benny, suicide note
Updated on
2 min read

കൊച്ചി: പറവൂരില്‍ പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസെടുക്കും. വീടിനു സമീപത്തെ പുഴയില്‍ ചാടി ജീവനൊടുക്കിയ ആശ ബെന്നി (42)യുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇന്നലെ ഉച്ചയോടെയാണ് പുഴയില്‍ ചാടി ആശ ബെന്നി ജീവനൊടുക്കിയത്.

Asha Benny, suicide note
ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; മലപ്പുറം സ്വദേശിയായ 11 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും അയല്‍വാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭര്‍ത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചുപോലും ബിന്ദുവില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ഭീഷണി ഉണ്ടായി. എന്നിട്ടും പൊലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.

അതേസമയം പണമിടപാടില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. 10 ലക്ഷത്തോളം രൂപ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. അക്കൗണ്ട് വഴി നടന്നത് ചെറിയ പണമിടപാട് മാത്രമാണ്. പണം കൊടുത്തതിനും വാങ്ങിയതിനും കൃത്യമായ തെളിവുകള്‍ ഇല്ല. ഗൂഗിള്‍പേ വഴിയെല്ലാം ചെറിയ തുകകള്‍ മാത്രമേ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളൂ. അതിനാല്‍ ഏതു മാര്‍ഗത്തിലൂടെയാണ് ഇത്ര വലിയ തോതില്‍ പണം കൈമാറ്റം നടന്നതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ആശ ബെന്നി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് പ്രദീപ് കുമാര്‍ പണം ചോദിച്ച് വീട്ടില്‍ ചെന്നിരുന്നുവെന്നും, ഭീഷണി മുഴക്കിയിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. ആരോപണ വിധേയനായ പൊലീസുകാരന്‍ പ്രദീപ് കുമാര്‍ നേരത്തെ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളാണെന്നാണ് വിവരം. വരാപ്പുഴ ഉരുട്ടി കൊലക്കേസില്‍ കൈക്കൂലി വാങ്ങിയതിനാണ് പ്രദീപ് നടപടി നേരിട്ടത്. 2018ല്‍ പറവൂര്‍ സി ഐയുടെ ഡ്രൈവറായിരുന്ന പ്രദീപിനെ കൈകൂലി വാങ്ങിയതിന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

Asha Benny, suicide note
'കയ്യബദ്ധം പറ്റിയതാ, നാറ്റിക്കരുത്'; സ്വാതന്ത്ര്യദിനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക!

ആശ ബെന്നി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രദീപിനും ബിന്ദുവും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപിന്റെ ഭാര്യയുമായിട്ടായിരുന്നു ആശ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നത്രേ പലിശ. പലിശ നല്‍കാന്‍ മറ്റിടങ്ങളില്‍നിന്ന് ആശ കടംവാങ്ങിയതായി സൂചനയുണ്ട്. ആശയുടെ വീട്ടില്‍ കയറി പലിശക്കാര്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തു വന്നിട്ടുണ്ട്. മരിച്ച ആശയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും, ആശ പലരില്‍ നിന്നായി 24 ലക്ഷം രൂപയോളം കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു.

Summary

Police to charge retired police officer and wife with abetment to suicide in housewife Asha's suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com