അപകടത്തിൽപ്പെട്ട മിനിബസ്/ ടിവി ദൃശ്യം 
Kerala

കുട്ടിക്കാനത്ത് അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞു; ആറു പേര്‍ക്ക് പരിക്ക്

കൊല്ലം- തേനി ദേശീയപാതയില്‍ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം വെച്ചാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കി കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു. ആറുപേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. 

കൊല്ലം- തേനി ദേശീയപാതയില്‍ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് മുകളിലെ വളവിലാണ് മിനി ബസ് റോഡില്‍ മറിഞ്ഞത്. 

അപകടത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീര്‍ത്ഥാടന കാലമായതിനാല്‍ ഇതുവഴി വാഹനങ്ങളുടെ വരവ് കൂടിയിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ഈ റോഡില്‍ സുരക്ഷാ നടപടികൾ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

'അത് സംവരണ വിരുദ്ധമല്ല, അങ്ങനൊരു മോശം പ്രസ്താവന ഞാന്‍ പറയില്ല'; വിമര്‍ശനങ്ങള്‍ക്കെതിരെ അഭിനവ് സുന്ദര്‍ നായക്

ചീര കഴിച്ചാൽ ഭക്ഷ്യവിഷബാധയോ! മഴക്കാലത്ത് ചീര എങ്ങനെ പാകം ചെയ്യണം

കെഎസ്ആര്‍ടിസിയില്‍ ഇന്നലെ യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍; പ്രിയദര്‍ശിനി 'ഹിറ്റ്'

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

SCROLL FOR NEXT