ഹാഷിം 
Kerala

ദേശീയപാതയിലെ കുഴിയില്‍ വീണു മരിച്ച ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്തി; ഡ്രൈവര്‍ അറസ്റ്റില്‍

ദേശീയപാതയിലെ ഗട്ടറിൽ വീണ് റോഡിലേക്ക് തെറിച്ചു വീണ ഹാഷിമിനെ മറ്റൊരു വാഹനം ഇടിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണു മരിച്ച ഹാഷിമിനെ ഇടിച്ച വാഹനം പിടികൂടി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ടാങ്കര്‍ ലോറിയാണ് പിടികൂടിയത്. ഡ്രൈവര്‍ ബംഗലൂരു സ്വദേശി ഹനുമന്തപ്പയെ അറസ്റ്റ് ചെയ്തു. എന്നാല്‍ വാഹനം ഹാഷിമിനെ ഇടിച്ചത് അറിഞ്ഞില്ലെന്നാണ് ഹനുമന്തപ്പ പൊലീസിന് മൊഴി നല്‍കിയത്.

ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ (എൻഎച്ച് 544) നെടുമ്പാശേരിയിലെ കുഴിയിൽ വീണുണ്ടായ അപകടത്തിലാണ് മാഞ്ഞാലി സ്വദേശി ഹാഷിം മരിച്ചത്. അപകടമുണ്ടാക്കുന്ന വിധത്തിൽ വാഹനമോടിച്ചെന്ന ഐപിസി 279, മറ്റൊരാളുടെ അനാസ്ഥ മൂലമുണ്ടായ മനഃപൂർവമല്ലാത്ത നരഹത്യ 304(എ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

ദേശീയപാതയിലെ ഗട്ടറിൽ വീണ് റോഡിലേക്ക് തെറിച്ചു വീണ ഹാഷിമിനെ മറ്റൊരു വാഹനം ഇടിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്. ആ മാസം അഞ്ചിന് രാത്രി രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്. അങ്കമാലി ബദരിയ ഹോട്ടലിലെ ജീവനക്കാരനായ ഹാഷിം  ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍