പ്രതീകാത്മക ചിത്രം 
Kerala

കാട്ടുപന്നി കുറുകെ ചാടി; പൊലീസ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്

പൊലീസ് വാഹനം പോകുന്നതിനിടെ അപ്രതീക്ഷിതമായി കുന്നിന്റെ മുകളില്‍ നിന്നും കാട്ടുപന്നിക്കൂട്ടം ഇറങ്ങി വരികയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. കണ്ണൂര്‍ പേരാവൂരിലാണ് സംഭവം. അപകടത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. 

ഇന്നലെ രാത്രിയായിരുന്നു സംഭവം. എസ്‌ഐ സനില്‍കുമാര്‍, എഎസ്‌ഐ മനോജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊലീസ് വാഹനം പോകുന്നതിനിടെ അപ്രതീക്ഷിതമായി കുന്നിന്റെ മുകളില്‍ നിന്നും കാട്ടുപന്നിക്കൂട്ടം ഇറങ്ങി വരികയായിരുന്നു. 

കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ചതോടെ പൊലീസ് വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കാട്ടുപന്നി ഇറങ്ങി കൃഷി നശിപ്പിക്കുനന്ത് പതിവാണെന്നും സമീപവാസികള്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു